പത്താം മാസം ഒരു ലക്ഷം അടിച്ച് പഞ്ച്; ഇത് പുതിയ റെക്കോർഡ്

tata-punch-11
SHARE

വിപണിയിലെത്തി വെറും പത്തുമാസം കൊണ്ട് ഒരു ലക്ഷം വിൽപന നേടി ടാറ്റ പഞ്ച്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപണിയിലെത്തിയ പഞ്ചിന്റെ ഒരുലക്ഷം യൂണിറ്റാണ് ഇതുവരെ പുറത്തിറങ്ങിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഒരുലക്ഷം യൂണിറ്റ് വിൽപന നടത്തുന്ന എസ്‍യുവി എന്ന പേരും പഞ്ച് സ്വന്തമാക്കി. ജൂലൈ 2022 ൽ 11007 യൂണിറ്റായിരുന്നു പഞ്ചിന്റെ വിൽപന.

ചെറു എസ്‍യുവി വിപണിയിലേക്ക് ടാറ്റ പുറത്തിറക്കിയ പഞ്ചിന് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷയും നേടിയിരുന്നു. നെക്സോണിനും ആൾട്രോസിനും പിന്നാലെ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടുന്ന ടാറ്റയുടെ മൂന്നാമത്തെ വാഹനമാണ് പഞ്ച്.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഈ ചെറു എസ്‌യുവി. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമുണ്ട്. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനുള്ള വാഹനത്തിന് 86 ബിഎച്ച്പി കരുത്തുണ്ട്. മാനുവൽ എംഎംടി ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

English Summary: 100,000th unit of Tata Punch rolls out of plant in just 10 months

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}