മോഹൻലാലിന്റെ സ്കൂട്ടറിൽ പൃഥ്വിരാജും സുപ്രിയയും

supriya--prithviraj
Supriya Menon and Prithviraj
SHARE

മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം. ‘ഇട്ടിമാണി’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെ സുപ്രിയ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ  പ്രശസ്ത ഡയലോഗായ "‘മൈ ഫോൺ നമ്പർ ഈസ് 2255’ നെ അനുസ്മരിപ്പിക്കുന്ന നമ്പരാണ് സ്കൂട്ടറിന്.

English Summary: Supriya Menon and Prithviraj in Mohanlal Scooter

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA