പാപ്പന്റെ വിജയം മഹീന്ദ്ര എക്സ്‌യുവിയിൽ; പുതിയ വാഹനത്തിലേറി ഗോകുൽ സുരേഷ്

gokul
lifein4×4 | Youtube
SHARE

ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എക്സ്‍യുവി 700 വാങ്ങി ഗോകുൽ സുരേഷ്. മഹീന്ദ്രയുടെ പ്രീമിയം എസ്‍യുവിയായ എക്സ്‌യുവി 700 ഡീസൽ വകഭേദം എഎക്സ്‌ 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ തന്നെ ഥാർ ഗോകുൽ സുരേഷ് സ്വന്തമാക്കിയിരുന്നു. എക്സ്‍യുവി 700 എഎക്സ് 7 ഓൾവീൽ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.

മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്സ്‍യുവി 700 കഴിഞ്ഞ വർഷമാണ് വിപണിയിലെത്തിയത്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ എസ്‌യുവിയിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. എം സ്റ്റാലിയൻ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബിഎച്ച്പി കരുത്തും 380 എൻഎം വരെ ടോർക്കുമാണു സൃഷ്ടിക്കുക. 2.2 ലീറ്റർ എം  ഹോക്ക് ഡീസൽ എൻജിന് 182 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചർ, അലക്സ വോയ്സ് ഇന്റഗ്രേഷ‍ൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഇരട്ട ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്പ്ലേയിൽ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ്‌യുവിയിലുണ്ട്.

English Summary: Gokul Suresh Bought XUV 700

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}