ഫോക്‌സ്‌വാഗന്റെ ബാറ്ററി, മഹീന്ദ്രയുടെ എക്സ്‌യുവി 800; 500 കി.മീ റേഞ്ചുമായി എത്തുമോ?

electric-suv
Representative Image, korkeng | Shutterstock
SHARE

ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ പദ്ധതികള്‍ മഹീന്ദ്ര ഓഗസ്റ്റ് 15ന് നടക്കുന്ന മെഗാ ഷോകേസില്‍ പ്രഖ്യാപിക്കാനിരിക്കെ വാഹനങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. മൂന്ന് ഭാവി ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചായിരിക്കും മെഗാ ഷോയില്‍ പ്രഖ്യാപനമുണ്ടാകുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഞ്ച് വാഹനങ്ങളുടെ പ്രഖ്യാപനം മഹീന്ദ്ര നടത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

പഴയ ഡിസൈന്‍, ഇന്ധനം ഇലക്ട്രിക്

മഹീന്ദ്രയുടെ എക്‌സ്‌യുവി 700ന്റെ ഇലക്ട്രിക് മോഡലായി എക്‌സ്‌യുവി 800നെയാവും അവതരിപ്പിക്കുക. എക്‌സ്‌യുവി 700മായി രൂപകല്‍പനയില്‍ എക്‌സ്‌യു‌വി 800ന് കാര്യമായ ബന്ധമുണ്ടാകും. മുകള്‍ ഭാഗവും ബോഡിയും എന്തിനേറെ 2750 എംഎം വീല്‍ ബേസ് പോലും മാറ്റമില്ലാതെ ഇലക്ട്രിക് മോഡലിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം മുന്നിലെയും പിന്നിലെയും ഗ്രില്ലിലും ബംപറിലും ലൈറ്റിലും പുതുമ പ്രതീക്ഷിക്കാം. 2023 തുടക്കത്തില്‍ പുറത്തിറങ്ങുന്ന എക്‌സ്‌യുവി 400 ആയിരിക്കും മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍. എങ്കിലും മഹീന്ദ്രയുടെ സവിശേഷ ശ്രദ്ധ ലഭിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമായിരിക്കും എക്‌സ്‌യുവി 800 എന്നു വേണം പറയാന്‍. ഉള്‍ഭാഗത്ത് സീറ്റിലും മറ്റ് ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും നിറം മാറ്റം പ്രതീക്ഷിക്കാം.

ബാറ്ററിയും മോട്ടോറും ഫോക്‌സ്‌വാഗണില്‍ നിന്ന്

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഹീന്ദ്രയും ഫോക്‌സ്‌വാഗണും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നത്. ഈ കരാറിന്റെ ഗുണവും എക്‌സ്‌യുവി 800ന് ലഭിക്കും. എക്‌സ്‌യുവി 800ന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഫോക്‌സ്‌വാഗണായിരിക്കും നല്‍കുക. ഫോക്‌സ്‌വാഗണിന്റെ ജർമനിയിലെ സാല്‍സ്ഗിറ്ററിലുള്ള പ്ലാന്റില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുക. അതേസമയം ബാറ്ററി പാക്ക്, ബി.എം.എസ് തുടങ്ങിയ ഭാഗങ്ങള്‍ മഹീന്ദ്ര തന്നെ നിർമിക്കും. മഹാരാഷ്ട്രയിലെ ചാകനിലുള്ള മഹീന്ദ്രയുടെ പ്ലാന്റിലായിരിക്കും ഇവ നിർമിക്കുക.

ബാറ്ററിയുടേയും മോട്ടോറിന്റേയും വിശദാംശങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ ഐഡി 4 ന്റെ ഫീച്ചറുകള്‍ക്ക് സമാനമായിക്കും മഹീന്ദ്ര വാഹനത്തിലേയും ബാറ്ററിയും മോട്ടോറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ബാറ്ററിയുടെ ശേഷി 77കിലോവാട്ടിനും 82 കിലോവാട്ടിനും ഇടയ്ക്കായിരിക്കും. ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററായിരിക്കും സഞ്ചരിക്കാനാവുക.

എക്‌സ്‌യു‌വി 900 കൂപ്പെയുടെ ഇലക്ട്രിക് കാര്‍

എക്‌സ്‌യുവി 700ത്തിന്റെ ഇലക്ട്രിക് മോഡലായിരിക്കും എക്‌സ്‌യുവി 900. മഹീന്ദ്രയുടെ 2016ല്‍ അവതരിപ്പിച്ച എക്‌സ്‌യുവി എയ്‌റോയുടേതിന് സമാനമായ കൂപ്പെ ഡിസൈനായിരിക്കും ഈ വാഹനത്തിന്. എന്നാല്‍ കൂടുതല്‍ മികച്ച ശേഷിയും പ്രകടനവും ഇലക്ട്രിക് വാഹനത്തില്‍ നിന്നു പ്രതീക്ഷിക്കാം. ഇലക്ട്രിക് കൂപ്പെയില്‍ 5 പേര്‍ക്കായിരിക്കും സഞ്ചരിക്കാനാകുക. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ഓഗസ്റ്റ് 15ന് മഹീന്ദ്ര പുറത്തുവിടും.

മഹീന്ദ്രയുടെ തിരിച്ചുവരവ്

ടാറ്റയെ അപേക്ഷിച്ച് ഇലക്ട്രിക് കാര്‍ വിപണിയില്‍ പിന്നില്‍ പോയെങ്കിലും പെട്ടെന്നു തന്നെ തിരിച്ചുവരവിന് മഹീന്ദ്ര കോപ്പുകൂട്ടുന്നുണ്ട്. ആദ്യത്തെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ എക്‌സ്‌യുവി 300 അടുത്ത വര്‍ഷം തുടക്കത്തില്‍ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷ. 2024ലായിരിക്കും എക്‌സ്‌യുവി 800ന്റെ നിർമാണം ആരംഭിക്കുക. ഇലക്ട്രിക് കൂപെയും ഏതാണ്ട് ഇതേ സമയത്താവും നിർമാണം ആരംഭിക്കുക.

എക്‌സ്‌യുവി 800 ആദ്യ വര്‍ഷം 9,000 എണ്ണവും തൊട്ടടുത്ത വര്‍ഷം 12,000 എണ്ണവും നിർമിക്കുമെന്നാണ് സൂചന. അതേസമയം ഇലക്ട്രിക് കൂപ്പെ ആദ്യ വര്‍ഷം 2,500 എണ്ണം മാത്രമേ മഹീന്ദ്ര നിർമിക്കൂ. രണ്ടാം വര്‍ഷം ഉത്പാദനം 10,500 ആക്കി കുത്തനെ കൂട്ടാനും പദ്ധതിയുണ്ട്. 2027 ആകുമ്പോഴേക്കും എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. അങ്ങനെ സാധിച്ചാല്‍ യുവി വാഹനങ്ങളില്‍ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കാനും മഹീന്ദ്രക്കാകും. മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വിഭാഗത്തിന്റെ മൂല്യം ഏതാണ്ട് 70,070 കോടി രൂപയാണ് കണക്കാക്കപ്പെടുന്നത്. 2027 ആകുമ്പോഴേക്കും 8,000 കോടിയുടെ നിക്ഷേപവും മഹീന്ദ്ര പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Mahindra to Launch all-electric XUV800, electric coupe by July 2024

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}