ADVERTISEMENT

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ ഏറ്റവും വിൽപനയുള്ള നെക്സോൺ ഇലക്ട്രിക്കിനോട് നേരിട്ട് മത്സരിക്കാനൊരുങ്ങി മഹീന്ദ്ര. എക്സ്‌‍യുവി 300ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്‌യുവി 400 സെപ്റ്റംബർ 6ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച  ഇ എക്‌സ്‌യുവി 300യുടെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും പുതിയ വാഹനം.

 

നീളം നാലുമീറ്ററിൽ താഴെ ഒതുക്കാതെ 4.2 മീറ്റർ നീളവുമായി പുതിയ വാഹനം എത്തുമെന്നാണ് മഹീന്ദ്ര പറയുന്നത്. എക്സ്‌യുവി 300ന് സമാനമായ ഹെഡാ‌ലാംപ് കൺസോൾ, ഗ്രിൽ, ടെയിൽ ലാംപ് എന്നിവയുണ്ടാകും. ഇലക്ട്രിക് മോട്ടറിനെപ്പറ്റിയോ റേഞ്ചിനെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 150 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും വാഹനത്തിൽ. കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമുണ്ടാകും. വലിയ ടച്ച്സ്ക്രീൻ, എക്സ്‌‍യുവി 700 ക്ക് സമാനമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും.

 

‌‌കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ തന്നെ മഹീന്ദ്ര ബാറ്ററിയിൽ ഓടുന്ന ഇ എക്സ് യുവി 300 പ്രദർശിപ്പിച്ചിരുന്നു. സന്ദർശകരിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനും ഈ മാതൃകയ്ക്കു സാധിച്ചു. മഹീന്ദ്ര ഇലക്ട്രിക് സ്കെയ്ലബ്ൾ ആൻഡ് മൊഡ്യുലാർ ആർക്കിടെക്ചർ(എം ഇ എസ് എം എ) പ്ലാറ്റ്ഫോമാവും എക്സ് യു വി 400 ഇ വിക്ക് അടിത്തറയാവുകയെന്നാണു പ്രതീക്ഷ. കൂടാതെ മഹീന്ദ്രയിൽ നിന്നുള്ള ആദ്യ, സമ്പൂർണ വൈദ്യുത എസ്‌യുവിയുമാവും ഇ എക്സ് യു വി 300.

 

English Summary: Mahindra XUV400 to launch on September 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com