ബ്ലാക് ബീസ്റ്റിന് സ്വാഗതം, 3 കോടി രൂപയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നടി

nimrat-kaur
Image Source: Instagram, Nimrat Kaurthe/celebrityexotics
SHARE

മൂന്നു കോടിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി നിമ്രത് കൗർ. ലഞ്ച് ബോക്സ്, എയർലിഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. പങ്കുവച്ച ചിത്രത്തിനോടൊപ്പം ബ്ലാക് ബീസ്റ്റിന് സ്വാഗതം എന്നും താരം കുറിച്ചിട്ടുണ്ട്.

റേഞ്ച് റോവറിന്റെ പെട്രോൾ ഹൈബ്രിഡ് പതിപ്പാണ് താരം സ്വന്തമാക്കിയത്. 3 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 324 കിലോവാട്ട് കരുത്തുണ്ട് ഈ എൻജിന്. ഇതു കൂടാതെ 3 ലീറ്റർ ഡീസൽ എൻജിൻ പതിപ്പും 4.4 ലീറ്റർ പെട്രോൾ എൻജിൻ പതിപ്പുമുണ്ട് വാഹനത്തിന്. ഏകദേശം 3 കോടി രൂപ മുതലാണ് വാഹനത്തിന്റെ ഓൺറോഡ് വില ആരംഭിക്കുന്നത്.

English Summary: Nimrat Kaur Buys A Range Rover: "Welcome Home My Black Beast"

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA