ADVERTISEMENT

വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണെന്ന് ഉറപ്പായതോടെ മാർക്കറ്റിലേക്ക് അതിവേഗം പ്രവഹിക്കുകയാണ് വൈദ്യുത കാറുകൾ. പാസഞ്ചർ ഇവി വിഭാഗത്തിൽ നിരവധി മത്സരാർഥികളുണ്ടെങ്കിലും ടാറ്റ തന്നെയാണ് മുൻപന്തിയിൽ. നിരവധി മോഡലുകളും അവയുടെ പല തരത്തിലുള്ള പതിപ്പുകളും അവതരിപ്പിക്കുന്നതിനൊപ്പം വിൽപനയിലും ടാറ്റ മോട്ടോഴ്സ് തന്നെയാണ് മുന്നിൽ.

byd-e6-4

 

Tata Tigor EV
Tata Tigor EV

വൈദ്യുത വാഹനങ്ങളുടെ വിപണിയിൽ ഇന്ത്യ അഭൂതപൂർ‍വമായ വളർച്ചയാണ് കൈവരിക്കുന്നതെന്നാണ് വിദഗ്ധ പഠനം. ഇതിനാൽ തന്നെ രാജ്യാന്തര വിപണിയിൽ നിന്നുള്ള വലിയ മത്സരാർഥികളും  ഇപ്പോൾ ഗോദയിലുണ്ട്. സാമ്പത്തിക വർഷം ശക്തമായി മുന്നേറുമ്പോൾ ഓഗസ്റ്റ് മാസത്തെ വൈദ്യുത വാഹനങ്ങളുടെ വിൽപന ചാർട്ട് പുറത്തു വന്നിരിക്കുകയാണ്. ഇക്കുറിയും ഒന്നാമൻ ടാറ്റ തന്നെയാണ്.

MG ZS Ev
MG ZS Ev

 

ഓഗസ്റ്റ് മാസത്തിൽ 2700 ലേറെ വാഹനങ്ങളാണ് ടാറ്റ വിൽപന നടത്തിയത്. നെക്സോൺ ഇവി പ്രൈം, ഇവി മാക്സ്, ടിഗോർ എന്നിവ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യൂണിറ്റുകളാണ് ടാറ്റയ്ക്ക് പുതിയ നിലയിലേക്ക് ഉയരാൻ പ്രാപ്തി നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 575 യൂണിറ്റുകളായിരുന്നു  ടാറ്റയുടെ ചാർട്ടിൽ ഉണ്ടായിരുന്നത്. പുതിയ നാഴികക്കല്ല് പിന്നിട്ടതോടെ 377.74% വാർഷിക വളർച്ചയാണ് ടാറ്റ കൈവരിച്ചത്.

 

രണ്ടാം സ്ഥാനത്ത് എംജി. 311 യൂണിറ്റുകളാണ് വിറ്റത്. ഇതോടെ പ്രതിമാസം 18.52% ഉയർച്ച നേടാൻ കമ്പനിക്ക് സാധിച്ചു. ഹ്യുണ്ടേയ് കോന ഇവിയും ഹിറ്റ്ലിസ്റ്റിലുണ്ട്. 69 യൂണിറ്റുകൾ വിറ്റ കോന 475% വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ലിസ്റ്റിൽ ഇല്ലാതെയിരുന്ന  ബിവൈഡിയും വിൽപനയിൽ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ചൈനീസ് ബ്രാൻഡിൽ നിന്നുള്ള ഇ6 എന്ന വാഹനം ജനശ്രദ്ധ നേടുകയാണ്. ബിവൈഡി പോലെയുള്ള നിർമാതാക്കൾ ഇന്ത്യയിലെ ഇവി വിപണിയുടെ സാധ്യത മനസിലാക്കി പഠനം നടത്തി നിരത്ത് കീഴടക്കുന്ന കാഴ്ചകളാണ് ഇവി മാർക്കറ്റിൽ സംഭവിക്കുന്നത് . 

 

ഈ മാസം പുതിയ ഒരു ഇവി എസ്‌യുവി കൂടി വിപണിയിലെത്തിക്കുമെന്ന്  നിർമാതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്. ലക്ഷ്വറി ബ്രാൻഡുകളായ ബിഎംഡബ്ല്യു, ഔഡി, മെർക് എന്നിവരും അവരുടെ വഴി തെളിച്ച് പിന്നാലെയുണ്ട്. എക്സ്‌യുവി 400 എന്ന മോഡലിലൂടെ മഹീന്ദ്ര വീണ്ടും വിപണിയിലേക്ക് മത്സരിക്കാൻ ഇറങ്ങുന്നതും വരും നാളുകളിൽ പ്രതീക്ഷ വർധിപ്പിക്കുന്നു.

 

English Summary: Electric Car Sales Aug 2022 – Tata, MG, Hyundai, Mahindra, BYD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com