ADVERTISEMENT

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അപർണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ അപർണയുടെ യാത്രകൾക്ക് കരുത്തേകാൻ ബെൻസിന്റെ എഎംജി എസ്‌യുവി.

aparna-balamurali-1

 

പുതിയ എഎംജി വീട്ടിലെത്തിയ വിവരം അപർണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചെറു എസ്‌യുവിയായ ജിഎൽഎയുടെ പെർഫോമൻസ് പതിപ്പ് ജിഎൽഎ 35 എഎംജിയാണ് താരം സ്വന്തമാക്കിയത്.

 

കരുത്തൻ പെർഫോമെൻസുമായി എത്തുന്ന ജിഎൽഎ എഎംജിയുടെ എക്സ്ഷോറൂം വില 59.40 ലക്ഷം രൂപയാണ്. രണ്ടു ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ഈ എസ്‍യുവിക്ക് 306 എച്ച്പി കരുത്തുണ്ട്. 400 എൻഎം ആണ് ടോർക്ക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്.

 

English Summary: Aparna Balamurali Bought GLA AMG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com