ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ്‌യുവിയായ നെക്സോണ്‍ ഉൽപാദനം 4 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2017 ൽ വിപണിയിലെത്തിയ നെക്സോണിന്റെ വില്‍പന ഒരു ലക്ഷം കടക്കാൻ 1 വർഷവും പത്തുമാസവും എടുത്തു. രണ്ടു ലക്ഷം യൂണിറ്റ് 1 വർഷവും 11 മാസവും എടുത്തപ്പോൾ നിർമാണം മൂന്നു ലക്ഷം യൂണിറ്റ് പിന്നിടാൻ 8 മാസവും നാലു ലക്ഷം യൂണിറ്റ് പിന്നിടാൻ 7 മാസവുമാണ് എടുത്തത്. നാലു ലക്ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി നെക്സോൺ എക്സ്‌സി പ്ലസ് (എൽ) എന്ന പതിപ്പും ടാറ്റ പുറത്തിറങ്ങി. ഏകദേശം 11.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

 

ഇതോടെ വിപണിയിൽ ഏറ്റവും അധികം വിൽപനയുള്ള കോംപാക്റ്റ് എസ്‍യുവികളിലൊന്നായി മാറി നെക്സോൺ. ഗ്ലോബൽ എൻസിഎപി പരിശോധനയിൽ മുതിർന്നവർക്ക് പഞ്ചനക്ഷത്ര സുരക്ഷ കൈവരിക്കുന്ന, ഇന്ത്യയിലെ ആദ്യ കാറും ടാറ്റ നെക്സോണ്‍ തന്നെ.

 

1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളുമായാണ് ടാറ്റ നെക്സോൺ വിൽപനയ്ക്ക് എത്തുന്നത്. ഏകദേശം 7.59 ലക്ഷം മുതൽ 14.07 ലക്ഷം രൂപ വരെയാണ് നെക്സോണിന്റെ വില. കോംപാക്റ്റ് എസ്‍യുവി വിപണിയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, മഹീന്ദ്ര എക്സ്‍യുവി 300 എന്നീ വാഹനങ്ങളുമായിട്ടാണ് നെക്സോൺ മത്സരിക്കുന്നത്.

 

English Summary: Tata Motors rolls out 4,00,000th Nexon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com