ആനവണ്ടിയെ ബലിയാടാക്കല്ലേ, ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല

ksrtc
Image Source: KSRTC | Facebook
SHARE

സമരങ്ങളിൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നത് സ്ഥിരം വാർത്തയാണ്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഇന്നത്തെ ഹർത്താലിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക അക്രമങ്ങൾ നടന്നു. ഇതേ തുടർന്ന് ആനവണ്ടികളെ അക്രമിക്കരുതേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

അരുതേ...‌‌ ഞങ്ങളോട് ...

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...

പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക. ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്.

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക.

ഇന്ന് പല സ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

English Summary:  KSRTC FB Post About Attacking Bus

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}