എന്തിന് ഞങ്ങളോട് ഈ ചതി?: ദമ്പതിമാർ പൊന്നുപോലെ നോക്കുന്ന ആനവണ്ടി തകർത്ത് സമരക്കാർ

giri-thara-ksrtc
SHARE

ഗിരി ഗോപിനാഥനും താര ദാമോദരനും പൊന്നുപോലെ നോക്കുന്ന കെഎസ്ആർടിസി ബസ് തകർത്ത് ഹർത്താൽ അനുകൂലികൾ.  നീണ്ട 20 വർഷത്തെ പ്രണയത്തിനു ശേഷം ലോക്ഡൗൺ കാലത്ത് വിവാഹിതാരായ ദമ്പതിമാർ ജോലി ചെയ്യുന്ന കെഎൽ 15 9681 (എൽ 165) എന്ന ബസാണ് സമാരാനുകൂലികൾ തകർത്തത്.

ഇരുവരും ചേർന്ന് സിസിടിവി ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ബസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗിരി ഗോപിനാഥ് സ്വന്തം ചെലവിൽ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ സ്ഥാപിച്ച് സ്വന്തം വാഹനം പോലെയാണ് പരിചരിക്കുന്നത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കും. കൂടാതെ മറ്റു കെഎസ്ആർടിസി ബസുകളിൽനിന്ന് വ്യത്യസ്തമായി യാത്രക്കാർക്കായി ഏറെ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 

ഹർത്താൽ ദിവസം ദമ്പതിമാർക്ക് അവധിയായിരുന്നതിനാൽ ഗിരീഷും സന്തോഷും ചേർന്നാണ് ബസ് ഓടിച്ചത്. ഹരിപ്പാട്ടുനിന്ന് ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പിൽ വാഹനത്തിന്റെ ചില്ല് സമരാനുകൂലികൾ എറിഞ്ഞു തകർത്തു എന്നാണ് ഇവർ പറയുന്നത്. വാഹനത്തിൽ അധികം യാത്രക്കാരില്ലാതിരുന്നതിനാൽ അപകടങ്ങളൊന്നും പറ്റിയില്ല. 

English Summary: Harthal Supporters Attack Couple Crews Pet KSRTC Bus

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}