ADVERTISEMENT

ന്യൂഡൽഹി∙ കാറുകളിലും എസ്‌യുവികളിലും 6 എയർബാഗുകൾ ഉണ്ടാകണമെന്ന നിബന്ധന 2023 ഒക്ടോബർ 1 മുതലേ നിർബന്ധമാക്കൂ എന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നാളെ മുതൽ നിർമിക്കുന്നവയ്ക്ക് 6 എയർബാഗ് നിർബന്ധമെന്നായിരുന്നു തീരുമാനമെങ്കിലും, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഉപകരണങ്ങൾ കിട്ടാനുള്ള കാലതാമസം വാഹന നിർമാതാക്കൾ ചൂണ്ടിക്കാണിച്ചതിനാലാണു നീട്ടിവച്ചതെന്നു മന്ത്രി പറഞ്ഞു.

 

ജനുവരിയിൽ മന്ത്രാലയം കരടു വിജ്ഞാപനമിറക്കിയിരുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ സമഗ്ര പദ്ധതിയോടനുബന്ധിച്ചായിരുന്നു ഇത്. രാജ്യത്തെ വാഹനാപകടങ്ങളിലുണ്ടാകുന്ന മരണങ്ങളിൽ 11% സീറ്റ് ബെൽറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതിനാലാണെന്ന് വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു. 6 എയർബാഗ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ പല വാഹന നിർമാതാക്കളും രംഗത്തു വന്നിരുന്നു.  വില കൂടുമെന്നും അതു കാർ വിപണിയെ ബാധിക്കുമെന്നും കോവിഡ് തിരിച്ചടിക്ക് ആക്കം കൂട്ടുമെന്നും അവർ പറഞ്ഞു. 

 

എന്നാൽ ഈ വാദങ്ങളെയൊക്കെ ഗഡ്കരി നിരാകരിച്ചിരുന്നു. ഒരു എയർബാഗ് ഘടിപ്പിക്കാൻ ഏറിയാൽ 900 രൂപയേ ചെലവുണ്ടാകൂവെന്നും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളിൽ 6 എയർബാഗുകൾ ഘടിപ്പിക്കുകയും അതേ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുമ്പോൾ 2 എയർബാഗുകൾ മാത്രമാക്കുകയും ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

English Summary: 6 Airbags In Cars A Must From October 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com