ടിവിഎസ് എൻടോർക്ക് വൈബ് മത്സര വിജയിക്ക് സമ്മാനം കൈമാറി

tvs-ntorq
ഒന്നാം സമ്മാനത്തിന് അർഹനായ അപ്പു കെഎസിന് 30000 രൂപയുടെ ചെക്ക്, മനോരമഓൺലൈൻ മാർക്കറ്റിങ് ജിഎം ബോബി പോൾ നൽകുന്നു. ടിവിഎസ് ടെറിറ്ററി മാനേജർ, സെയിൽസ്, റെനോ രാജ്, അസിസ്റ്റന്റ് മാനേജർ ഭരത് രാജ് എന്നിവർ സമീപം
SHARE

മനോരമ ഓൺലൈനും ടിവിഎസ് എൻടോർക്കും ചേർന്നൊരുക്കിയ ടിവിഎസ് എൻടോർക്ക് വൈബ് മത്സരത്തിലെ വിജയിയായ അപ്പു കെഎസിന് ഒന്നാം സമ്മാനമായ 30,000 രൂപ കൈമാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മനോരമഓൺലൈൻ പരസ്യവിഭാഗം ജനറൽ മാനേജർ ബോബി പോളാണ് സമ്മാനദാനം നിർവ്വഹിച്ചത്. 

ടിവിഎസ് എൻടോർക്കിനെ പ്രതിനിധീകരിച്ച് റെനോ രാജ് (ടെറിറ്ററി മാനേജർ, സെയിൽസ്), ഭരത് രാജ് (അസിസ്റ്റന്റ് മാനേജർ) എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ടിവിഎസ് എൻടോർക്കുമായി ചേർന്ന് നടന്ന റീൽസ് മത്സരത്തിൽ പങ്കെടുത്ത് വിഡിയോ ചെയ്തവരിൽ നിന്ന് ഏറ്റവുമധികം റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിനായിരുന്നു സമ്മാനം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും നൽകും

നിരവധി യുവാക്കൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് കൊച്ചി വൈറ്റില സ്വദേശി അപ്പു കെഎസ് സമ്മാനത്തിന് അർഹനായത്. ടിവിഎസ് എൻടോർക്കിന്റെ ഭാഗമായി ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കോളേജുകളിൽ റോഡ് ഷോ സംഘടിപ്പിച്ചു.

English Summary: TVS NTorq Vibe Contest Winner Prize Distribution

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA