മെഴ്സിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ എസ് ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താര ദമ്പതിമാരായ സെയ്ഫ് അലി ഖാനും കരീന കപൂറും. ഓൺ റോഡ് വില ഏകദേശം രണ്ടു കോടി രൂപ വരുന്ന മെഴ്സിഡീസ് ബെൻസ് എസ് 350 ഡി എന്ന മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം.
ബെൻസ് നിരയിലെ ഏറ്റവും ആഡംബര വാഹനങ്ങളിലൊന്നാണ് എസ് 350 ഡി. 2.9 ലീറ്റർ ആറു സിലിണ്ടർ ഡീസൽ എൻജിനാണ് കാറിൽ. 286 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുള്ള വാഹനത്തിന് 9 സ്പീഡ് ഗിയർബോക്സാണ് ഉപയോഗിക്കുന്നത്.
ഇതു കൂടാതെ മറ്റൊരു മെഴ്സിഡീസ് ബെൻസ് എസ് 350 ഡി സിഡിഐ എൽ, ജീപ്പ് റാംഗ്ലർ, ഫോഡ് മസ്താങ്, ബിഎംഡബ്ല്യു 730 എൽഡി, ലാൻഡ് റോവർ വോഗ് എന്നി ആഡംബര വാഹനങ്ങളും താര ദമ്പതിമാരുടെ ഗാരീജിലുണ്ട്.
English Summary: Saif Kareena Bought Mercedes Benz S Classorth-rs-2-cr