300 കി.മീ റേഞ്ച്, ടിയാഗോയെക്കാൾ വിലക്കുറവിൽ എത്തുമോ എയർ ഇവി

air-ev
Wuling Air EV
SHARE

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാർ എന്ന ഖ്യാതി ടിയാഗോയ്ക്ക് മാത്രം സ്വന്തമാണ്. 315 കിലോമീറ്റർ വരെ റേഞ്ചും 8.49 ലക്ഷം രൂപയിൽ ആരംഭിക്കുന്ന വിലയുമായി എത്തിയ ടിയാഗോ ഇലക്ട്രിക്കിന് ഭീഷണിയുമായി എംജി ചെറു ഇലക്ട്രിക് കാറിനെ എത്തിക്കുമോ?. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെറു ഇലക്ട്രിക് കാർ എംജിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.  ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വൂലിങ് എയർഇവിയെ (ഇ230) അടിസ്ഥാനമാക്കിയായുള്ള പുതിയ വാഹനം ഇന്ത്യൻ വിപണിയിൽ പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമാണം. 

wuling-air-ev-3

എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ്

ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. രൂപത്തിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

wuling-air-ev
Wuling Air EV

എയർ ഇവിയുടെ ഇന്തോനീഷ്യൻ പതിപ്പ് പ്രധാനമായും രണ്ടുപേർക്ക് സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. എങ്കിലും പിന്നിലും സീറ്റുകളുണ്ട്. പിൻ നിരയിലേക്കും സുഖകരമായ എൻട്രി ഉറപ്പാക്കുന്ന വലിയ ഡോറുകളും 12 ഇഞ്ച് വീലുകളുമാണ് വാഹനത്തിൽ. എംജി സിഎസിനെപ്പോലെ മുൻലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്. കൂടാതെ 10 വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. 

wuling-air-ev-1

രണ്ട് മോഡലുകൾ, ഓൾട്ടോയെക്കാൾ ചെറുത്

മാരുതി സുസുക്കിയുടെ ചെറു കാർ ആൾട്ടോയെക്കാൾ വലുപ്പം കുറഞ്ഞ വാഹനമായിരിക്കും എംജിയുടെ ഇലക്ട്രിക് കാർ. 2010 എംഎം വീൽബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. രണ്ടു റേഞ്ച് മോഡലുകളുണ്ട് വാഹനത്തിന്. അതിൽ സ്റ്റാന്റേർഡ് റേഞ്ച് മോഡലിൽ 17.3 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വരെയാണ് റേഞ്ച്. ലോങ് റേഞ്ച് മോഡലിൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ള 26.7 kWh ബാറ്ററിയും.

wuling-air-ev-2

വില, ഫീച്ചറുകള്‍

എംജിയുടെ മറ്റുവാഹനങ്ങൾ പോലെ ഏറ്റവും മികച്ച, പുതിയ ഫീച്ചറുകൾ ഇതിലുണ്ടാകും. വലിയ ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാം. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. പത്തു ലക്ഷം രൂപയിൽ താഴെയായിരിക്കും വില എന്നാണ് കരുതുന്നത്. 2023 ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പുതിയ വാഹനം കമ്പനി പ്രദർശിപ്പിക്കും.

English Summary: MG Air Electric Car Spied Testing – To Be Cheaper Than Tiago EV?

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA