ADVERTISEMENT

അനുദിനം കിടമത്സരം പുരോഗമിക്കുന്ന വാഹന വിപണിയിലെ ഏറ്റവും പുതിയ അങ്കത്തട്ടാണ് ഇലക്ട്രിക് വാഹനങ്ങളുടേത്. പുതിയ നിർമാതാക്കൾ ഉൾപ്പെടെ ഇലക്ട്രിക് വാഹന വിപണിയെ വലുതാക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 5 ഇലക്ട്രിക് വാഹന നിർമാതാക്കളെയും അവരുടെ വിശേഷങ്ങളും പരിചയപ്പെടാം. 

Tesla Model 3
Tesla Model 3

 

ടെസ്‌ല ഐഎൻസി, വിപണി മൂലധനം – 686.5 ബില്യൻ ഡോളർ

porsche-taycan

 

ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാതാക്കളാണ് ടെസ്‌ല ഐഎൻസി. പൂർണമായും ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈൻ, നിർമാണം വിൽപന എന്നിവയാണ് ടെസ്‌ല നിർവഹിക്കുന്നത്. മോഡൽ 3, മോഡൽ എസ് സെഡാൻ, മോഡൽ വൈ, മോഡൽ എക്സ് എസ്‌യുവി, വിപണിയിലേക്ക് എത്താനിരിക്കുന്ന സൈബർട്രക്ക്, ടെസ്‌ല റോഡ്സ്റ്റർ, ഒരു കൊമേഴ്സ്യൽ വാഹനം എന്നിവയാണ് ടെസ്‌ല നിർമിക്കുന്നവയിൽ പ്രധാനം. 2022 മൂന്നാം പാദത്തിൽ 3.65 യൂണിറ്റ് വാഹനങ്ങൾ വിൽക്കാൻ സാധിച്ചു. ലോകത്താകമാനം 6 വലിയ നിർമാണ ശാലകളാണ് ഇവർക്കുള്ളത്. കലിഫോർണിയ, നെവ്ദ, ന്യൂയോർക്ക്, ഷാങ്ഹായ്, ടെക്സസ്, ബെർലിൻ എന്നിവിടങ്ങളിൽ നിർമാണശാലകൾ ഉണ്ട്. 

BYD Atto 3
BYD Atto 3

 

പോർഷെ, വിപണി മൂലധനം – 90.6 ബില്യൻ ഡോളർ

Volkswagen ID. Buzz and ID. Buzz Cargo

 

ജർമൻ നിർമാതാക്കളായ പോർഷെ സ്പോർട്സ് കാറുകളും ഹൈ പെർഫോമൻസ് ലക്ഷ്വറി എസ്‌യുവികളും സെഡാനുകളും നിർമിക്കുന്നതിൽ പ്രശസ്തി നേടിയവരാണ്. ഇവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിൽ 4 ഡോർ സ്പോർട്സ് സെഡാൻ മോഡലുകളായ ടൈകൻ, ടൈകൻ 4എസ്, ടൈകൻ ജിടിഎസ് എന്നീ മോഡലുകളാണ്. ടൈകൻ ടർബോ ക്രോസ് ടൂറിസ്മോ, ടൈകൻ 4എസ് ക്രോസ് ടൂറിസ്മോ എന്നിവയും ഉണ്ട്. ആദ്യ 9 മാസങ്ങൾക്കുള്ളിൽ 25073 ടൈകൻ മോഡലുകൾ വിൽക്കാൻ ഇവർക്ക് സാധിച്ചു. 2025 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന 50 ശതമാനമാക്കിയും തുടർന്ന് 80 ശതമാനമാക്കിയും ഉയർത്താനുള്ള പദ്ധതിയിലാണ് കമ്പനി അധികൃതർ.

mercedes-benz-eqb

 

ബിവൈഡി കമ്പനി ലിമിറ്റഡ്, വിപണി മൂലധനം – 83.9 ബില്യൻ ഡോളർ

 

ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ബിവൈഡി കമ്പനി ലിമിറ്റഡ്. പുതുതലമുറ ഇന്ധന വാഹനങ്ങളും അനുബന്ധ ഘടകങ്ങളും റീചാർജബിൾ ബാറ്ററികളും ഉൾപ്പെടെ നിർമിക്കുന്ന കമ്പനിയാണ് ഇത്. 97902 ഇലക്ട്രിക് വാഹനങ്ങളാണ് 2022 സെപ്റ്റംബറിൽ ഇവർ വിപണിയിലെത്തിച്ചത്. കേവലം 9 മാസങ്ങൾക്കുള്ളിൽ 5.90 ലക്ഷം യൂണിറ്റ് എന്ന കൂറ്റൻ വിൽപന സ്കോർ പടുത്തുയർത്താനും ചൈനീസ് നിർമാതാക്കൾക്ക് സാധിച്ചു. 

 

ഫോക്സ്‌വാഗൻ എജി, വിപണി മൂലധനം –74.7 ബില്യൻ ഡോളർ

 

ഫോക്സ്‌വാഗൻ എജി അഥവാ ഫോക്സ്‌വാഗൻ ഗ്രൂപ്പ് ജർമനിയിൽ നിന്നുള്ള വാഹന നിർമാതാക്കളാണ്. ഫോക്സ്‌വാഗൻ, ഔഡി, സിയറ്റ്, സ്കോഡ, ബെന്റ്ലി, ലംബോർഗിനി, പോർഷെ, ഡ്യുക്കാറ്റി, ഫോക്സ്‌വാഗൻ എന്നിവയും കൊമേഴ്സ്യൽ വിഭാഗത്തിൽ സ്കാനിയ, മാൻ എന്നീ കമ്പനികളും ഈ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 1937 മുതൽ വിവിധ രാജ്യങ്ങളിലായി 120 പ്രൊഡക്‌ഷൻ പ്ലാന്റുകളിലായി പ്രവർത്തിക്കുന്നുണ്ട്. 6.30 ലക്ഷം ജീവനക്കാരുമായി വിവിധ വാഹനങ്ങളാണ് ബ്രാൻഡ് നിർമിക്കുന്നത്. 2022 മൂന്നാം പാദത്തിൽ 2.2 മില്യൻ വാഹനങ്ങളാണ് വിൽപന നടത്തിയത്. ഇതിൽ 1.49 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. ഫോക്സ്‌വാഗൻ ഐഡി4, ഐഡി5, ഐഡി3, സ്കോഡ ഇനിയാക് ഐവി, ഔഡി ഇട്രോൺ, ഔഡി ക്യു4 ഇട്രോൺ, പോർഷെ ടൈകാൻ, കുപ്ര എന്നിവയെല്ലാം 2022ലെ ഫോക്സ്‌വാഗൻ ബ്രാൻഡിന്റെ കീഴിലെ മികച്ച വിൽപന നേടിയ ഇലക്ട്രിക് വാഹനങ്ങളാണ്. 

 

മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് എജി, വിപണി മൂലധനം – 6.18 ബില്യൻ ഡോളർ

 

ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ പ്രവർത്തിക്കുന്ന മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് എജി ലോകത്തിലെ തന്നെ മികച്ച പ്രീമിയം കാറുകളും വാനുകളും ട്രക്കുകളും നിർമിക്കുന്ന ലോക പ്രശസ്ത കമ്പനിയാണ്. 1886 മുതൽ വിവിധ രാജ്യങ്ങളിൽ വാഹനങ്ങളും അനുബന്ധ സർവീസുകളും നൽകുന്നു. യൂറോപ്പിലും യുഎസിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഏഷ്യയിലും ആഫ്രിക്കയിലും നിർമാണം നടക്കുന്നുണ്ട്. 2022 ജൂണിലാണ് മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് ഇലക്ട്രിക് ഡ്രൈവ് വാഹനങ്ങളുടെ കാര്യം ലോകത്തെ അറിയിച്ചത്. 40 ബില്യൻ യൂറോയാണ് കമ്പനി 2022 മുതൽ 2030 വരെ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്. ലോകത്തിലെ 7 ഇടങ്ങളിലായി ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 

 

ഇലക്ട്രിക് വാഹനങ്ങൾ മെഴ്സിഡീസ് ബെൻസ് ഗ്രൂപ്പ് എജിയുടെ കീഴിൽ ഇക്യു ബ്രാൻഡ് ആയാണ് വിപണിയിലെത്തുന്നത്. വി–ക്ലാസ് പ്ലാറ്റ്ഫോമിൽ ഇക്യുസി എന്ന കോംപാക്ട് എസ് യുവിയും ഉണ്ട്. ഇക്യുഎ എന്ന ക്രോസ്ഓവർ എസ്‌യുവിയും ഉണ്ട്. 2022 മൂന്നാം പാതിയിൽ 37069 വാഹനങ്ങൾ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. 

 

English Summary: Five Biggest Electric Car Companies in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com