ADVERTISEMENT

ജനപ്രിയ എംപിവി ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിനെ ടൊയോട്ട പ്രദർശിപ്പിച്ചത് കഴി‍ഞ്ഞ ദിവസമാണ്. പുതിയ ഇന്നോവ എത്തുമ്പോൾ ജനപ്രിയ ക്രിസ്റ്റ കളം വിടുമോ എന്നാണ് ടൊയോട്ട ആരാധകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്. ക്രിസ്റ്റയുടെ ഡീസൽ പതിപ്പിന്റെ ബുക്കിങ് സ്വീകരിക്കുന്നത് നേരത്തെ ടൊയോട്ട നിർത്തിവച്ചിരുന്നു.

എന്നാൽ ക്രിസ്റ്റ ആരാധകർക്ക് ആശങ്കകൾക്ക് വകയില്ല. ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽക്കും എന്നാണ് ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ ചിപ്പ് ക്ഷാമം മൂലം നിർത്തിവച്ച ഡീസൽ മോഡലിന്റെ ബുക്കിങ് വീണ്ടും സ്വീകരിച്ചു തുടങ്ങും.

ചെറു കാറുകളിൽ ഡീസൽ മോഡലുകൾക്ക് ഡിമാന്റ് കുറവാണെങ്കിലും വലിയ വാഹനങ്ങളിൽ അതല്ല സ്ഥിതി. എംവിപികളിൽ ഇപ്പോഴും വിൽപനയുടെ 50 മുതൽ 60 ശതമാനം വരെ ഡീസൽ മോഡലുകളാണ്. അതുകൊണ്ടു തന്നെ ഡീസൽ എൻജിൻ മോഡല്‍ വീണ്ടും എത്തിക്കാനാണ് ടൊയോട്ടയുടെ ശ്രമം.

ഉപഭോക്താക്കൾ ഇന്നോവ ഡീസൽ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവിലുള്ള ബുക്കിങ്ങുകൾക്ക് വാഹനം നൽകിയതിന് ശേഷം മാത്രമേ പുതിയവ സ്വീകരിക്കു എന്നായിരുന്നു ടൊയോട്ട അറിയിച്ചത്. വാഹന വിപണിയെ ആകെ പിടിച്ചു കുലുക്കിയ സെമികണ്ടക്റ്റർ ചിപ്പ് ക്ഷാമമാണ് ടൊയോട്ടയേയും പ്രതിസന്ധിയിലാക്കിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ ചിപ്പ് ക്ഷാമം പരിഹരിക്കുമെന്നും വീണ്ടും ഡീസൽ നിർമാണം ആരംഭിക്കുമെന്നുമാണ് ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.

English Summary: Toyota Innova Crysta will be sold alongside the Hycross

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com