വാഹനം വാങ്ങണോ? വായ്പ തരും, ഐഡിബിഐയുമായി സഹകരിച്ച് ഹോണ്ട

honda-city-5nd-gen
SHARE

വാഹനങ്ങൾക്ക് വായ്‍പ ലഭിക്കുന്നതിന് ഐഡിബിഐ ബാങ്കുമായി സഹകരിച്ച് ഹോണ്ട കാർസ് ഇന്ത്യ.  ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ വായ്പ പദ്ധതി ഒരുക്കുന്നതിനായാണ് ഇരുകമ്പനികളും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു എന്നാണ് ഹോണ്ട അറിയിക്കുന്നത്. 

ഹോണ്ട കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിലും തടസ്സരഹിതമായും ഐഡിബിഐയിൽ നിന്ന് വായ്പ ലഭിക്കും. ഉപയോക്താക്കളുമായുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ കൂട്ടുകെട്ട് ഒരുങ്ങിയിരിക്കുന്നതെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് മേധാവി അഭിപ്രായപ്പെട്ടു.

ആകര്‍ഷകമായ പലിശ നിരക്ക്, കുറഞ്ഞ പ്രോസസിങ്ങ് ചാര്‍ജ്, പരമാവധി വായ്പ തുക, ദൈര്‍ഘ്യമുള്ള വായ്പ തിരിച്ചടവ് കാലാവധി എന്നിവയൊക്കെയാണ് ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. 

English Summary: Honda IBDI Finance Schemes

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS