‘അവർക്ക് ഇലക്ട്രിക് വഴി’, പോർഷെ ടൈകാൻ സ്വന്തമാക്കി എആർ റഹ്മാന്റെ പുത്രിമാർ

khatija-raheema-rehman
Image Sorce: AR Rahman | Instagram
SHARE

പോർഷെയുടെ ഇലക്ട്രിക് കാർ സ്വന്തമാക്കി എആർ റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. റഹ്മാൻ തന്നെയാണ് അവർ ഇലക്ട്രിക് കാർ തിരഞ്ഞെടുത്തു മാറ്റത്തിന്റെ ഭാഗമായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പോർഷെയുടെ പൂർണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാൻ.

സ്പോർട്സ്കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജർമൻ നിർമാതാക്കളായ പോർഷെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. വിവിധ മോഡുകളിൽ ഒറ്റ ചാർജിൽ 370 കിലോമീറ്റർ മുതൽ 512 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയർന്ന വേഗം 250 കിലോമീറ്ററും. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓൺറോഡ് വില 1.70 കോടി രൂപയാണ്.

‌ടൈകാൻ 4 എസ് അടക്കം നാലു വകഭേദങ്ങളാണു വൈദ്യുത ടൈകാൻ ശ്രേണിയിലുള്ളത്. ടൈകാൻ, ടൈകാൻ ഫോർ എസ്, ടർബോ, ടർബോ എസ്. കൂടാതെ ഫോർ എസ്, ടർബോ, ടർബോ എസ് പതിപ്പുകൾ ക്രോസ് ടുറിസ്മൊ വകഭേദമായും വിൽപനയ്ക്കുണ്ട്.

English Summary: AR Rahman’s daughters bought a brand new Porsche Taycan 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS