ADVERTISEMENT

ഇന്ത്യയിൽ ഹ്യുണ്ടെയ് എന്ന വാഹന നിർമാതാക്കൾക്ക് ജനപ്രീതി നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് നിർവഹിച്ച വാഹനമാണ് ഐ–20. പല വകഭേദങ്ങൾ വന്നെങ്കിലും ആളുകൾക്ക് ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഐ–20യോടുള്ള പ്രണയത്തിൽ കുറവു വന്നില്ലെന്നു വേണം പറയാൻ. വിപണിയിൽ ഇന്നും ആരാധകരും ഉപയോക്താക്കളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഈ വാഹനം പുതിയൊരു അങ്കത്തിന് ഒരുങ്ങുന്നു. ഒരു പുതിയ മോഡലായി വാഹനം വിപണിയിൽ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് ഹ്യുണ്ടെയ്.

 

ഏറെ മാറ്റങ്ങളോടെ നിർമിച്ച വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2020ൽ വിപണിയിലെത്തിയ മോഡലിന് 2 വർഷങ്ങൾക്ക് ശേഷമാണ് പുതിയ പതിപ്പ് വരുന്നത്. മുൻഭാഗം ഒഴികെ പൂർണമായി മറച്ചവിധത്തിലാണ് ചിത്രങ്ങൾ പുറത്തു വന്നതെങ്കിലും വാഹനത്തിന്റെ ആകെയുള്ള രൂപം ദൃശ്യമാകുന്ന വിധത്തിലുള്ളതാണ് ഇവ. പൂർണമായി റീഡിസൈൻ ചെയ്ത മുൻഭാഗമാണ് വാഹനത്തിനുള്ളത്. ചിത്രത്തിൽ കൂടുതൽ വ്യക്തമല്ലെങ്കിലും വലിയ ഗ്രില്ലാണ്, ബംപറിനും ഹെഡ്‌ലാംപിനും  മാറ്റങ്ങളുണ്ട്. ഉയരം കുറഞ്ഞ വിധത്തിലാണ് ഹെഡ്‌ലാംപുകൾ. 

 

വശങ്ങളിലും പിൻഭാഗത്തും മാറ്റങ്ങൾ തിരിച്ചറിയാത്ത വിധമാണ് വാഹനം കമോഫ്ലാഷ് ചെയ്തിരുന്നത്. ഇതിനാൽ തന്നെ ഇവിടെ പുതിയ ഡിസൈൻ എലമെന്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് കരുതാം. നവീകരിച്ച വെന്യുവിൽ കണ്ട വിധത്തിലുള്ള എൽഇഡി ലൈറ്റ് ബാറും വാഹനത്തിനു ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സീറ്റുകളിലും നിറങ്ങളുടെ കോംബിനേഷനിലുമുള്ള മാറ്റങ്ങൾ ഇന്റീരിയറിലുണ്ടാകും. പുതിയ ഇൻഫോടെയ്ൻമെന്റ് സോഫ്ട്‌വെയർ, കൂടുതൽ യുഎസ്ബി പോർട്ടുകൾ എന്നിവയും പ്രതീക്ഷിക്കാം.

 

1.0 ലീറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും വാഹനത്തിനു ലഭിക്കുന്നത്. 1.2 ലീറ്റർ എൻജിനും ഉണ്ടാകും. മാരുതി ബലേനോ, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ എന്നിവയോടു നേരിട്ട് മത്സരിക്കുന്ന വാഹനത്തിന്റെ പുതിയ മോഡൽ അടുത്ത ഒക്ടോബർ മാസം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 

 

Image Source

 

English Summary: Hyundai i20 facelift in the works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com