ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് കാർ വിൽപനയിൽ 2022 റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന സൂചനയോടെ നവംബറിലും വിൽപന ഉഷാർ. ഉത്സവ സീസൺ കഴിഞ്ഞിട്ടും വിൽപന മുന്നേറുന്നു എന്നാണ് വിപണിയിൽ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്. പ്രമുഖ നിർമാതാക്കളായ മാരുതി, ഹ്യുണ്ടെയ്, ടാറ്റ, മഹീന്ദ്ര എന്നിവയുടെ വിൽപന വളർച്ച ഇരട്ടയക്കം കടന്ന മാസമാണ് പിന്നിട്ടത്. കാർ വിൽപന ചരിത്രത്തിലെ ഏറ്റവും മികച്ച നവംബർ. 

 

കിയ, ഹോണ്ട, സ്കോഡ, എംജി എന്നിവയും മികച്ച നേട്ടം കൊയ്തു. എന്നാൽ ടൊയോട്ട, നിസാൻ എന്നിവയ്ക്ക് നവംബർ നഷ്ട മാസമായി. ഇരുചക്ര വാഹന വിൽപയ്ക്ക് പക്ഷേ, നേട്ടം ലഭിച്ചില്ല. നാല് ശതമാനത്തോളം ഇടിവ് ആകെ വ്യാപാരത്തിലുണ്ടായി എന്നാണ് കണക്ക്. 

 

നവംബറിലെ കാർ വിൽപന

 

കമ്പനി: എണ്ണം, (വർധന ശതമാനം) എന്ന ക്രമത്തിൽ

 

മാരുതി സുസുക്കി: 1,39,306 (18%)

ഹ്യുണ്ടായ് മോട്ടർ: 48,003 (30%)

ടാറ്റ മോട്ടോഴ്സ്: 46,037 (55%)

മഹിന്ദ്ര ആൻഡ് മഹിന്ദ്ര: 30,392 (56%)

കിയ ഇന്ത്യ: 24,025 (69%)

ഹോണ്ട കാർസ്: 7,051 (29%)

എംജി മോട്ടർ: 4,079 (64%)

സ്കോഡ: 4,433 (101%)

ടൊയോട്ട കിർലോസ്കർ: 11,765 (–10%)

നിസാൻ:  2,400 (–10%) 

 

English Summary: Car Sale In Topgear 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com