1.5 കോടിയുടെ ബിഎംഡബ്ല്യു ആഡംബര സെഡാനിൽ സോനു സുഡ്

sonu-sood
Image Source: Sonu Sood | Instagram
SHARE

ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും കൊറോണ സമയത്ത് ആളുകൾക്ക് നൽകിയ സഹായങ്ങളുടെ പേരിലും ഏറേ ശ്രദ്ധ നേടിയ നടനാണ് സോനു സുഡ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സോനു സുഡിന്റെ ഏറ്റവും പുതിയ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാൻ 740 എൽ ഐ എം സ്പോർട്ടാണ് താരം വാങ്ങിയ പുതിയ വാഹനം.

സോനു തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സ്വന്തം നിർമാണ കമ്പനിയായ ശക്തി സാഗർ പ്രൊഡക്ഷന്റെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു ലീറ്റർ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തില്‍. 333 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. എട്ടു സ്പീഡാണ് ട്രാൻസ്മിഷൻ. ഏകദേശം 1.50 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ഇതു കൂടാതെ പോർഷെ പനമേര, ഔഡി ക്യു7, മെഴ്സി‍ഡീസ് എംഎൽ ക്ലാസ്, പിതാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ബജാജ് ചേതക്, ആദ്യം സ്വന്തമാക്കി മാരുതി സെൻ എന്നിവ സോനു സുഡിന്റെ ഗാരിജിലുണ്ട്.

English Summary: Bollywood Actor Sonu Sood’s new ride is a 1.50 crore rupee BMW 7-Series

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS