ADVERTISEMENT

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി ഏഥർ ഇലക്ട്രിക്. ഏഥറിന്റെ 450 എക്സിന് ഒരു രൂപയ്ക്ക് രണ്ടു വർഷം അധിക വാറന്റിയാണ് കമ്പനി നൽകുന്നത്. 6999 രൂപ നിരക്കിൽ നല്‍കിയിരുന്ന വാറന്റിയാണ് ഏറെക്കുറെ സൗജന്യമായി നൽകുന്നത്. ഈ മാസം മാത്രം നൽകുന്ന ഓഫർ സ്വന്തമാക്കിയാൽ 5 വർഷമോ അല്ലെങ്കിൽ 60000 കിലോമീറ്ററോ ബാറ്ററി വാറന്റി ലഭിക്കും. 

 

കൂടാതെ ആകർഷകമായ ലോൺ പദ്ധതിയും ഈ മാസം ഉപഭോക്താക്കൾക്കായി ഏഥർ ഒരുക്കുന്നുണ്ട്. അഞ്ച് ശതമാനം ഡൗൺപേമെന്റിൽ, പ്രൊസസിങ് ഫീ ഇല്ലാതെ ഏഥർ 450 എക്സ് വാങ്ങാൻ ലോൺ ലഭിക്കും. ലോൺ അപ്രൂവ് ചെയ്യാൻ വെറും 45 മിനിറ്റ് മതിയെന്നും ഏഥർ പറയുന്നു. കൂടാതെ സ്കൂട്ടർ വാങ്ങിക്കഴിഞ്ഞാൽ ഒരു വർഷത്തേക്ക് രാജ്യത്ത് എവിടെയുമുള്ള ഏഥർ ഫാസ്റ്റ് ചാർജ് ഗ്രിഡ് സൗജന്യമായി ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു. 

 

ഏഥർ 450 എക്സിന്റെ മൂന്നാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിത്. എആർഎഐ സർട്ടിഫൈ ചെയ്ത റേഞ്ച് 140 കിമീ. എന്നാൽ റൈഡ് ചെയ്യുന്ന രീതി, റോഡിന്റെ സ്വഭാവം എന്നിവയെല്ലാം പരിശോധിച്ചശേഷം ഏഥർ അവകാശപ്പെടുന്ന റേഞ്ച് 105 കിമീ. 

 

ബാറ്ററി

 

3.7kWh ന്റെ വലിയ ബാറ്ററിയാണിതിൽ. മുൻ മോഡലിൽ 2.9kWh ആയിരുന്നു. മാത്രമല്ല, ബാറ്ററി ലൈഫ് 25 % വർധിച്ചിട്ടുണ്ട്. ബാറ്ററി ഭാരം കൂടിയതിനാൽ സ്കൂട്ടറിന്റെ ഭാരവും വർധിച്ചിട്ടുണ്ട്. കെർബ് ഭാരം 111.6 കിഗ്രാം. ബാറ്ററിക്കു 3 വർഷം അല്ലെങ്കിൽ 30,000 കിമീ വാറന്റിയുണ്ട്.

 

സ്പെക്ക്

 

ഫാൻ കൂൾഡ് മോട്ടർ ആണ്. ഉയർന്ന പവർ 8.31 ബിഎച്ച്പി (മുൻ മോഡലിൽ 8 ബിഎച്ച്പി). ടോർക്ക് 26 എൻഎം. ടോപ് സ്പീഡ് 90 kmph. 0-40 വേഗമാർജിക്കാൻ 3.3 സെക്കൻഡ് മതി. പിന്നിലെ ടയർ കൂടുതൽ ഗ്രിപ്പ് കിട്ടുന്നതും വീതിയുള്ളതുമായി. നനഞ്ഞ പ്രതലത്തിൽ 22 % ഗ്രിപ്പ് കൂടുതൽ കിട്ടും. സിംഗിൾ കാസ്റ്റ് അലുമിനിയത്തിലുള്ള റീഡിസൈൻ ചെയ്ത റിയർവ്യൂ മിററുകൾ കൂടുതൽ ആകർഷകമാണ്. മിററുകളുടെ ഭാരം 20% കുറഞ്ഞു. 

 

ഫീച്ചർ

 

കൂടുതൽ ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഏഥർ എത്തിയിരിക്കുന്നത്. 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് പ്രധാന ഹൈലൈറ്റ്. റാം സൈസ് 1 ജിബിയിൽനിന്നു 2 ജിബി ആയി. വോയ്സ് കമാൻഡ് ഉണ്ട്. ഒന്നിലധികം ഭാഷകൾ സപ്പോർട്ട് ചെയ്യും. വാട്ടർ പ്രൂഫ്, ഡസ്റ്റ് ഫ്രീ ഡിസ്പ്ലേ ആണ്. ടയറിലെ കാറ്റു കുറഞ്ഞാൽ ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം വഴി ഫോണിലോ ഡിസ്പ്ലേയിലോ അലേർട്ട് വരും. 

 

ഗൂഗിൾ മാപ്പ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ ഫോൺ കോൾ എടുക്കാം. പാട്ടു കേൾക്കാം. റിവേഴ്സ് സ്വിച്ച്, ഡിസ്ക് ബ്രേക്ക് തുടങ്ങിയവ ഇതിലുമുണ്ട്. ഡോക്യുമെന്റ്സ് ഡിജിറ്റൽ ആയി ഡാഷ്ബോർഡിൽ സ്റ്റോർ ചെയ്യാം. 22 ലീറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ്. ഏറ്റവും അടുത്തുള്ള ചാർജിങ് പോയിന്റ്, ബാറ്ററി ചാർജ് നില, സ്കൂട്ടറിന്റെ ലൊക്കേഷൻ, എന്നിവ ഫോണിലൂടെ അറിയാം.  

 

ചാർജിങ് ടൈം

 

വീട്ടിലുള്ള ഫിക്സഡ് ചാർജ് വഴി 4 മണിക്കൂർ 30 മിനിറ്റുകെണ്ട് ബാറ്ററിയുടെ 80% ചാർജ് ആകും. പോർട്ടബിൾ ചാർജർ വഴി ആണെങ്കിലും ഇതേ സമയം എടുക്കും. ഇത് ഓപ്ഷനൽ ആണ്. 5എ സോക്കറ്റിൽ കണക്ട് ചെയ്തു ചാർജ് ചെയ്യാം. ഫിക്സഡ് ചാർജറിൽ ബാറ്ററി പൂ‍ർണമായും ചാർജ് ആകാൻ 5 മണിക്കൂർ 40 മിനിറ്റ് വേണം. ഏഥർ ഗ്രിഡ് വഴി ചാർജ് ചെയ്യുകയാണെങ്കിൽ 10 മിനിറ്റ് ചാർജ് ചെയ്താൽ 15 കിമീ സഞ്ചരിക്കാം. പ്രധാന നഗരങ്ങൾ കേന്ദീകരിച്ചു രാജ്യത്തൊട്ടാകെ 350 ലേറെ ചാർജിങ് പോയിന്റുകൾ ഏഥർ ഒരുക്കിയിട്ടുണ്ട്. 

 

English Summary:Ather 450X gets extended battery warranty at Re 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com