ADVERTISEMENT

ഇന്ത്യയിലെ ഓഫ് റോഡുകളിൽ എതിരാളികളില്ലാത്ത വാഹനമാണ് മഹീന്ദ്രയുടെ ഥാർ. പുതിയ മോഡൽ വിപണിയിലെത്തിയ സമയം മുതൽ ദിവസവും ആരാധകരെ സൃഷ്ടിച്ചു മുന്നേറുകയാണ്. വാഹനത്തിന്റെ 2 വീൽ ഡ്രൈവ് വകഭേദത്തെക്കുറിച്ച് നിർമാതാക്കൾ സൂചനകൾ നൽകിയിരുന്നെങ്കിലും വിപണി പ്രവേശം ഉണ്ടായില്ല. എന്നാൽ കാത്തിരിപ്പ് അവസാനിപ്പിച്ച് കുറഞ്ഞ വിലയിൽ 2 വീൽ ഡ്രൈവ് ഥാർ ഉടൻ വിപണിയിലെത്തും. ആദ്യ പ്രദർശനത്തിനും വില നിർണയത്തിനും മുൻപേ വാഹനത്തിന്റെ 2 വീൽഡ്രൈവ് പതിപ്പിന്റെ വിശദാംശങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നു. പുതിയ നിറങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആകർഷകമായ ഫീച്ചറുകളോടു ചേർന്ന പാക്കേജാണ് ഥാർ 2 വീൽഡ്രൈവ് എന്നാണ് വാഹനപ്രേമികൾ വിലയിരുത്തുന്നത്.

ഓൺലൈനിൽ പ്രചരിക്കുന്ന ബ്രോഷറുകൾ ഉൾപ്പെടെയുള്ളവയിൽ പുതിയ 2 നിറങ്ങൾ വാഹനത്തിനു ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. എവറസ്റ്റ് വൈറ്റ്, ബ്ലേസിങ് ബ്രോൺസ് എന്നിവയാണ് പുതിയ നിറങ്ങൾ. നിലവിൽ വിപണിയിലുള്ള വാഹനത്തിന്റെ ഫീച്ചറുകൾ, ട്രിമ്മുകൾ എന്നിവ തന്നെയാണ് 2 വീൽഡ്രൈവ് വാഹനത്തിനും ലഭിക്കുന്നത്. ഡീസൽ മാനുവൽ, പെട്രോൾ ഓട്ടമാറ്റിക് എൻജിൻ ഓപ്ഷനുകൾ വാഹനത്തിനു ലഭിക്കുമെന്ന് കരുതാം. വിലയിലും ഏറെ ആകർഷകമായ പാക്കേജായിരിക്കും ഥാറെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ‘റഫ്റോഡർ’ വാഹനമായി ഥാർ മാറും. വാഹനത്തിന് ഓപ്പൺ ടോപ്പ് ലഭിക്കില്ലെന്നാണ് അടിസ്ഥാന സൂചനകൾ.

ഫുൾടൈം ഹാർഡ് ടോപ്പ് മോഡലായിരിക്കും ഇത്. 18 ഇഞ്ച് അലോയ് വീലുകൾ, ഇഎസ്പി, മോൾഡ് ഫൂട്ട്സ്റ്റെപ്, ക്രൂസ് കൺട്രോൾ, തുടങ്ങിയ നിരവധി സവിശേഷതകൾ ഉണ്ടാകും. അതേപോലെ പ്രീമിയം കസ്റ്റമേഴ്സിനെ ഉദ്ദേശിച്ച് ഇലക്ട്രിക് ഒആർവി മിററുകൾ, ഫോഗ്‌ലാംപ്, പ്രീമിയം ടച്ച് സ്ക്രീൻ യൂണിറ്റ് എന്നിവയും ലഭിക്കും. നിലവിലെ മോഡലിലേതുപോലെ റൂഫ്മൗണ്ടഡ് സ്പീക്കറുകളും ഉണ്ടാകും. 2.0 ലീറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിൻ ക്രമീകരിച്ച മോഡലിന് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് യൂണിറ്റായിരിക്കും ലഭ്യമാക്കുക. 150 എച്ച്പി – 320 എൻഎം ടോർക്കായിരിക്കും വാഹനം.

1.5 ലീറ്റർ ഡീസൽ എൻജിന് മാനുവൽ ഗിയർബോക്സ് പിന്തുണയാണ്. 117 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ലഭിക്കും. മരാസോ എംപിവിയിൽ ഉപയോഗിച്ചിരുന്ന എൻജിനുകളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ എൻജിനുകൾ നിർമിച്ചക്കുന്നത്. 4 മീറ്റർ നീളത്തിൽ കുറവ് ഉള്ളതിനാൽ നികുതി കുറയുന്നതും വിലയെ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. 2 വീൽ ഡ്രൈവ് പതിപ്പിനു പിന്നാലെ 5 ഡോർ ഥാറും വിപണിയിലെത്തുമെന്നും വാർത്തകളുണ്ട്. ഇഗത്പുരിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിലക്കുറവുള്ള ഥാർ ഡീലർമാർക്കായി അവതരിപ്പിച്ചതും അടുത്ത ദിവസങ്ങളിലാണ്.

English Summary: Mahindra Thar 4x2 variant details Leaked Ahead of Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com