വരുന്നു വെൽഫെയറിന്റെ വല്യേട്ടൻ: ലെക്സസ് എൽഎം 300 എച്ച് ഉടൻ ഇന്ത്യയിൽ

lexus-lm-300h
SHARE

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും തരംഗമായി മാറിയ വെൽഫയറിന്റെ വല്യേട്ടൻ എന്നു വിശേഷിപ്പിക്കാവുന്ന എൽഎം 300 എച്ച് ഉടൻ ഇന്ത്യയിൽ എത്തും. ടൊയോട്ടയുടെ തന്നെ ആഡംബര വാഹനനിർമാണ വിഭാഗമായ ലെക്സസ് ഇൗ വാഹനം ഒാട്ടോ എക്സ്പോ 2023–ൽ അവതരിപ്പിച്ചു. വെൽഫെയറിന്റെ അതേ ഡിസൈനുള്ള എന്നാൽ ആഡംബരത്തിൽ അതിനെ കവച്ചു വയ്ക്കുന്നതാണ് പുതിയ വാഹനം. 

2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് ഇൗ വാഹനത്തിന്റേത്. സെൽഫ് ചാർജിങ് സംവിധാനമുള്ള വാഹനത്തിന്റെ ആക്സിലുകളിലുള്ള മോട്ടറും ഇൗ എഞ്ചിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.പുറത്തെ വ്യത്യാസങ്ങളേക്കാൾ അധികം അകത്താണ് ഇൗ വാഹനത്തിന് മാറ്റങ്ങളുള്ളത്. 

നാലു സീറ്റ്, ഏഴു സീറ്റ് മോഡലുകളിൽ ഇൗ വാഹനം ലഭ്യമാണ്. നാലു സീറ്റ് മോഡലിൽ ഡ്രൈവർ ക്യാബിനും പിൻനിരയും തമ്മിൽ വിഭജിക്കാനുള്ള സംവിധാനമുണ്ട്. 26 ഇഞ്ച് ‍ഡിസ്പ്ലേ, റെഫറിജിറേറ്റർ, റിക്ലൈനിങ് വൈന്റിലേറ്റഡ് സീറ്റുകൾ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്.

English Summary: Auto Expo 2023: Lexus LM 300h 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS