കൂടുതൽ മസ്കുലാർ, ഫ്രോങ്‌ക്‌സ് എസ്‌യുവിയുമായി മാരുതി സുസുക്കി

car1
SHARE

ഫ്രോങ്‌ക്‌സ് എസ്‌യുവിയെ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു മാരുതി സുസുക്കി .മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് എന്നു പേരിട്ട ഈ വാഹനം നെക്സ ഡീലർഷിപ്പുകളിലൂടെയാവും ലഭിക്കുക. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗം സ്‌പോർട്ടിയും സ്റ്റൈലിഷും ആണ്.

ഫ്രോങ്‌ക്‌സിനെ കഴിയുന്നത്ര മസ്കുലർ ആക്കി മാറ്റാൻ മാരുതി സുസുക്കി പരിശ്രമിച്ചിട്ടുണ്.ട് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിൽ വരുന്നുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 എൽ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനും 1.0L ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും വാഹനത്തിൽ വരുന്നുണ്ട്.

ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് ചാർജിംഗ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ ഫ്രോങ്‌സിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു.

English Summary: Auto Expo 2023: Maruti Suzuki Fronx revealed

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS