ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങൾ സർവാധിപത്യം തുടരുന്ന 2023ൽ ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ ഇവി കൺസെപ്‌റ്റിനെ പുറത്തെടുത്തു ടാറ്റ മോട്ടോഴ്‌സ്. എസ്‌യുവി വിപണിയിലെ താരമായ ഹാരിയറിന്റെ ഇവി പതിപ്പാണ് എക്സ്പോയിൽ ശ്രദ്ധേയമായിരിക്കുന്നത്. ഹാരിയർ ഇവി ഒരു ക്ലോസ് ടു പ്രൊഡക്ഷൻ കൺസെപ്റ്റ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ലാൻഡ് റോവർ ഡി 8 പ്ളാറ്റ്ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ ആർക്കിടെക്ചറിലാണ് നിർമാണം. കൃത്യമായ ബാറ്ററി കപ്പാസിറ്റിയോ ഇലക്ട്രിക് മോട്ടോർ സ്പെസിഫിക്കേഷനുകളോ ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് വാഹനം വരുന്നതെന്നാണ് സൂചന. 

 

മറ്റൊരു വാഹനം ചാർജ് ചെയ്യാനുള്ള പവർ നൽകാനും സാധിക്കും. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിങ് കപ്പാസിറ്റികളായിരിക്കും ഹാരിയർ ഇവിയിൽ അവതരിപ്പിക്കുന്നത്. V2L എന്നാൽ മറ്റ് ബാഹ്യ ഉപകരണങ്ങൾക്ക് ശക്തി പകരാൻ കാർ ഉപയോഗിക്കാമെന്നാണ് അർഥമാക്കുന്നത്. അതേസമയം V2V എന്നാൽ കാറിന് മറ്റ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും എന്നതുമാണ്. ഹാരിയർ EV-ക്ക് ഏകദേശം 60kWh മുതൽ 70kWh വരെ ബാറ്ററി ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, കൂടാതെ 400-500km വരെ റേഞ്ച് ലഭിക്കും. 

 

ഐസിഇ മോഡലിനോടു ഒറ്റനോട്ടത്തിൽ അടുപ്പം തോന്നുമെങ്കിലും ഇവിയുടെ വ്യക്തിത്വം നൽകാൻ പുതിയ മോഡലിൽ ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈനാണുള്ളത്. എൽഇഡി ലൈറ്റ് ബാർ ഇതിനെ ബന്ധിപ്പിക്കുന്നു പുതിയ ബ്ലാങ്ക്ഡ്-ഓഫ് ഗ്രില്ലും പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനായി പുതിയ ആംഗുലാർ ക്രീസുകളും ഡീപ്-സെറ്റ്, ബ്ലാക്ക്ഡ് ഹൗസിങും ഉൾക്കൊള്ളുന്ന ഒരു പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഉണ്ട്. ബ്ലാങ്കഡ്-ഓഫ് പാനലും കൂടുതൽ ഇവി-നിർദ്ദിഷ്ട ടച്ചുകളും ഉപയോഗിച്ച് സെൻട്രൽ എയർ ഇൻടേക്ക് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

 

പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല, പക്ഷേ ഫെൻഡറുകളിലും ഫ്ലഷ് ഡോർ ഹാൻഡിലുകളിലും വീലുകളിലും പുതിയ '.ഇവി' ബാഡ്ജുകൾ ലഭിക്കുന്നു. പിൻഭാഗത്ത് ഫുൾ വിഡ്ത്തുള്ള എൽഇഡി ടെയിൽലാമ്പ് കൊടുത്തിട്ടുണ്ട്. ഇന്റീരിയറിന്റെ വിശദാംശങ്ങളൊന്നും ടാറ്റ അധികം പുറത്തുവിട്ടിട്ടില്ല. സിയറ ഇവി, അവിനിയ, ടാറ്റ കർവ എന്നീ മോഡലുകളാണ് ഇവി കൺസെപ്റ്റിൽ ടാറ്റയുടേതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഹാരിയറിന്റെ ഇവി 2024 ൽ വിൽപനയ്‌ക്കെത്തും.

 

English Summary: Tata Harrier EV all-wheel drive electric SUV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com