ADVERTISEMENT

ഇരുചക്രവാഹന ലൈസൻസ് എടുത്ത് നടി മഞ്ജു വാരിയർ. കാക്കനാട് ആർടി ഓഫീസിൽ നിന്നാണ് മഞ്ജു ടൂവീലർ ലൈസൻസ് കരസ്ഥമാക്കിയത്. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ടു വീലർ ലൈസൻസ് സ്വന്തമാക്കാനുള്ള ആഗ്രഹം വരാൻ കാരണമായതെന്ന് മഞ്ജു പറയുന്നു.

‌ആ യാത്രയ്ക്ക് ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാരിയർ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഫോർ വീലർ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് മഞ്ജു വാരിയർക്ക് നേരത്തെയുണ്ട്. കഴിഞ്ഞ വർഷം മിനിയുടെ ഇലക്ട്രക് കാർ മഞ്ജു വാങ്ങിയിരുന്നു. ഇതുകൂടാതെ റേഞ്ച് റോവറും മാരുതി സുസിക്കി ബലേനോയും താരത്തിനുണ്ട്. 

അജിത് നായകനായ തുനിവ് ആണ് നടിയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ആക്‌ഷൻ രംഗങ്ങളിലെ മഞ്ജുവിന്റെ പ്രകടനം തിയറ്ററുകളിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ധനുഷ് ചിത്രം അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്ത തമിഴ് സിനിമയാണ് തുനിവ്.

English Summary: Manju Warrier Got Two Wheeler Licence

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com