ലക്സസ് ഹൈബ്രിഡ് എസ്‍യുവിയുടെ ആഡംബരത്തിൽ ബാലു വർഗീസ്

balu-varghese
Balu Varghese
SHARE

ലക്‌സസിന്റെ ഹൈബ്രിഡ് എസ്‍യുവി സ്വന്തമാക്കി യുവ നടൻ ബാലു വർഗീസ്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോഡ് വേയ്‌സിൽ നിന്നാണ് താരം ലെക്സസ് എൻഎക്സ് 300 എച്ച് സ്വന്തമാക്കിയത്. പുതിയ മോഡല്‍ എൻഎക്സ് 350 എച്ച് എത്തിയതോടെ 2021ൽ എൻഎക്സ് 300 എച്ചിനെ ലക്സസ് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

ആഡംബരവും കരുത്തും ഒരുപോലെ ചേർന്ന എസ്‍യുവിയാണ് എൻഎക്സ് 300 എച്ച്. 2.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറുമാണ് വാഹനത്തിൽ. 194 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വൊറും 9.2 സെക്കൻഡ് മാത്രം മതി. ഏകദേശം 63 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Balu Varghese Bought Lexus NX 300h

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS