പെട്രോൾ പമ്പിൽ കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഇടിച്ചത് മൂന്ന് വാഹനങ്ങളിൽ – വിഡിയോ

accident-1
SHARE

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ കാറിന് നിയന്ത്രണം നഷ്ടപ്പെട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ, മൂർക്കാട്ടുപടിയിലെ പെട്രോൾ പമ്പിലാണ് അപകടം നടന്നത്. ഇന്ധനം നിറച്ചുകൊണ്ടിരുന്ന രണ്ട് സ്കൂട്ടറിലും, ഒരു ഓമ്നിയിലും ഇടിച്ച ശേഷം കാർ പമ്പിലെ ബാരിക്കേടിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

കാർ വരുന്നത് കണ്ട പമ്പിലെ ജീവനക്കാരിയും സ്കൂട്ടർ യാത്രക്കാരനും ചാടി മാറിയെങ്കിലും സ്കൂട്ടർ യാത്രക്കാർക്ക് ചെറിയ പരുക്കേറ്റു. കാർ ബാരിക്കേഡിൽ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ പമ്പിന്റെ ഓഫീസിലേക്ക് ഇടിച്ച് കയറിയേനെ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കാർ ഓടിച്ചിരുന്ന വെള്ളൂർ ഭവൻസ് സ്കൂളിലെ ടീച്ചർ കല്ലറ സ്വദേശിക്കും പെട്രോൾ അടിച്ചു കൊണ്ട് നിൽക്കുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്ന ദമ്പതിമാർക്കുമാണ് പരുക്കേറ്റത്.

English Summary: Car Accident In Petrol Pump

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS