ലാൻഡ് റോവർ, ഫോർച്യൂണർ, ബെൻസ്; റിപ്പബ്ലിക് ദിന പരേഡിലേക്ക് മോദിയുടെ ഗ്രാൻഡ് എൻട്രി

pm-range-rover
SHARE

അതിസുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ റിപ്പബ്ലിക് ദിന പരേഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ഗ്രാൻഡ് എൻട്രി. ഏകദേശം 14 ടൊയോട്ട ഫോർച്യൂണറുകൾ, നാല് ലാൻഡ് റോവർ സെന്റിനൽ, മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ എന്നിവയായിരുന്നു മോദിയുടെ വാഹന വ്യൂഹത്തിലെ പ്രധാന വാഹനങ്ങൾ. 

അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സെൻസർ പാളികളാണു പ്രധാനമന്ത്രിയുടെ കാറിന്റെ സവിശേഷത. ബോഡിയും ജനാലകളും പൂർണമായി ബുള്ളറ്റ് പ്രൂഫ്. സ്ഫോടനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്. പ്രതിരോധത്തിനായി സായുധ കവചവും ഓക്സിജൻ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ പരുക്കേൽക്കാതെ പുറത്തിറങ്ങാൻ എമർജൻസി വാതിലുണ്ട്. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള സെൻസറുകൾ ടയറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറി അതിജീവിക്കാൻ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഈ വാഹനങ്ങൾക്ക്. നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മികച്ച ഡ്രൈവർമാരാണു വാഹനം നിയന്ത്രിക്കുന്നത്.

മുപ്പതോളം വാഹനങ്ങളാണു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവുക. ഇതിൽ ഏതാനും കാറുകൾ ജാമറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ സ്‌ഥാപിച്ചവയാണ്. സുരക്ഷാവിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പുറമെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്‌ഥ സംഘം എന്നിവരും വാഹനവ്യൂഹത്തിലുണ്ടാകും. പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിന് സഞ്ചരിക്കാൻ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയ മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ വാനുമുണ്ട്.

range-rover-sentinel

റോഞ്ച് റോവർ സെന്റിനൽ

2017 മോഡൽ റേഞ്ച് റോവറാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്. ടൊയോട്ട ഫോര്‍ച്യൂണറും മെഴ്‌സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍. സാധാരണ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നിന്നു വലിയ വ്യത്യാസം കാഴ്ചയിലില്ല. 7.62 എംഎം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണ്്. കൂടാതെ 15 കിലോഗ്രാം ടിഎന്‍ടി ബോംബ് ബ്ലാസ്റ്റില്‍ നിന്ന് വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷി ഈ എസ്‌യുവിക്കുണ്ട്.

പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റത്. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 335 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. കൂടിയ വേഗം ഏകദേശം 225 കിലോമീറ്റര്‍.

English Summary: PM Modi Convoy In Republic Day Parade

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS