പെട്രോൾ ഇല്ല, ഡീസൽ തിരിച്ചെത്തി; ചെറിയ മാറ്റങ്ങളോടെ ഇന്നോവ ക്രിസ്റ്റ

innova-crysta
Innova Crysta
SHARE

ഇന്നോവ ക്രിസ്റ്റ ഡീസർ പതിപ്പിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം. വില ഉടൻ പ്രഖ്യാപിക്കുമെന്നു ടൊയോട്ട അറിയിച്ചു. ബുക്കിങ് അധികമായതിനാൽ നേരത്തെ ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തി വച്ചിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഡീസൽ എൻജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക.

അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽപനയ്ക്കുണ്ടാകും. മുൻഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളിൽ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വിൽപനയ്ക്ക് എത്തുക. 2.4 ‍ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.

പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.

English Summary: Toyota Innova Crysta diesel returns with minor facelift; bookings open

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS