മരുഭൂമിയിലൂടെ പൊളാരിസ് എടിവി ഓടിച്ച് മമ്മൂട്ടി: വിഡിയോ

mammootty-atv
Image Source: Mammootty | Instagram
SHARE

മരുഭൂമിയിലൂടെ പൊളാരിസ് ഓൾ ടെറൈൻ വെഹിക്കിൾ പായിച്ച് മമ്മൂട്ടി. ദുബായ്‌ മരൂഭൂമിയിലൂടെ വാഹനമോടിക്കുന്ന വിഡിയോ മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഡെസേർട്ട് ഡ്രൈവ് എന്ന അടിക്കുറിപ്പോടെ പങ്കിട്ടിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ദുബായിൽ എത്തിയത്.

സ്നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ എന്നീ താരങ്ങൾക്കൊപ്പമാണ് പൊളാരിസ് ആർ ഇസഡ് ആർ എക്സ്പി 4 1000 എന്ന ഓൾ ടെറൈൻ വാഹനത്തിൽ മമ്മൂട്ടിയുടെ യാത്ര. ഫെബ്രുവരി 7നാണ് ചിത്രം റിലീസിനെത്തുന്നത്. മമ്മൂട്ടിയെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങിയ വലിയ താരനിര തന്നെ ക്രിസ്റ്റഫറിലുണ്ട്.

പൊളാരിസ് ആർ ഇസഡ് ആർ എക്സ്പി 4 1000

പൊളാരിസിന്റെ സൈഡ് ബൈ സൈഡ് വാഹനമാണ് ആർ ഇസഡ് ആർ എക്സ്പി 4 1000. നാലു പേർക്ക് കയറാവുന്ന ഈ സൈഡ് ബൈ ഡൈഡിൽ ഒരു ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 110 ബിഎച്ച്പി കരുത്തുണ്ട് എൻജിന്. മരുഭൂമികളിലും കുന്നും മലകളുമുള്ള സ്ഥലങ്ങളിലും ഓടിക്കാൻ വേണ്ടിയാണ് ഈ വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്.

English Summary: Mammootty Desert Drive

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS