175 ശതമാനം വളർച്ച, വിൽപനയിൽ ബംബർ അടിച്ച് ടൊയോട്ട

innova-hycross-7
SHARE

വിൽപന കണക്കുകളിൽ വൻ മുന്നേറ്റം നടത്തി ടൊയോട്ട. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് 175 ശതമാനം വളർച്ചയാണ് ഈ ജനുവരിയിൽ നേടിയത്. 2022 ജനുവരിയിലെ വിൽപന 7328 യൂണിറ്റായിരുന്നു, ഈ വർഷം അത് 12835 യൂണിറ്റായി ഉയർന്നു. 2022 ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം അധിക വിൽപന നേടി. 10421 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വിൽപന.

കഴിഞ്ഞൊരു ദശാബ്ദത്തിലെ ഏറ്റവും വലിയ വിൽപനയാണ് 2022 ൽ ലഭിച്ചത് എന്ന് ടൊയോട്ട പറയുന്നു. മാരുതിയുടെ സഹകരണത്തോടെ പുറത്തിറക്കിയ അർബൻ ക്രൂസർ ഹൈറൈഡറിനും ഇന്നോവയുടെ പുതിയ മോഡൽ ഹൈക്രോസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ കാമ്രിക്കും ഫോർച്ചൂണറിനും ലെ‍ജെന്ററിനും വെൽഫെയറിനും ഗ്ലാൻസയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ടൊയോട്ട പറയുന്നു.

English Summary: Toyota Kirloskar Motor Registers Wholesales of 12,835 units in January 2023, Grows by 175%

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS