ഹൃദയം തൊടുന്നൊരു പരസ്യം..! വീണ്ടും ജനഹൃദയങ്ങളിലേക്ക് ജിംനി

jimny-ad
Screen Grab
SHARE

വില പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ പതിനയ്യായിരത്തിലേറെ ബുക്കിങ്ങുമായി മുന്നേറുകയാണ് മാരുതി സുസുക്കി ജിംനി. 2023 ഓട്ടോ എക്സ്പോയിൽ വാഹനം അനാവരണം ചെയ്യപ്പെട്ടതോടെ ജനഹൃദയങ്ങളിലേക്ക് ഒരുപടി കൂടി കയറിയിരുന്നു ജിംനി. കൂടുതൽ ആളുകളിലേക്ക് വാഹനത്തെ എത്തിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പുതിയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഹൃദയം തൊടുന്ന പരസ്യം. വരുംതലമുറയ്ക്കും ചരിത്രത്തെ സ്നേഹിക്കാനും മനസ്സിലാക്കാനും അവസരമൊരുക്കുകയാണ് ജനപ്രിയ വാഹനനിർമാതാക്കൾ.

ഒരു കുട്ടിയും മുത്തച്ഛനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് പരസ്യം മുന്നോട്ടുപോകുന്നത്. മുത്തച്ഛന്റെ വീട്ടിലെ ഷെൽഫിൽ ‘ഡു നോട്ട് ടച്ച്’ എന്ന സൂചനടെ സൂക്ഷിച്ചിരിക്കുന്ന ടോയ് കാറാണ് ആദ്യം കാണിക്കുന്നത്. കളിപ്പാട്ടത്തിൽ കൗതുകം തോന്നുന്ന കുട്ടി അത് കയ്യിലെടുക്കുന്നു. മുത്തച്ഛൻ ശ്രദ്ധിച്ചതു കണ്ട് ജാള്യത്തോടെ കുട്ടി കളിപ്പാട്ടം പിന്നിലേക്കു മറച്ച് ‘എന്തിനാണു മുത്തച്ഛന് ടോയ് കാർ?’ എന്നു ചോദിക്കുന്നു. അത് കുട്ടിയുടെ അച്ഛന്റെ പ്രിയപ്പെട്ട കളിപ്പാട്ടമാണെന്നു സൂചിപ്പിച്ച് മുത്തച്ഛൻ ‘ഞാനൊരു കഥ പറയാ’മെന്നു പറയുന്നു. 1970ൽ ലോകത്തിലെ ആദ്യ ജംബോ ജെറ്റ് ജനിച്ചു, ആളുകളെ കൂടുതൽ ഉയരത്തിൽ വളരെ വേഗത്തിൽ എത്തിക്കുക എന്നതായിരുന്നു ആ വലിയ വിമാനത്തിന്റെ ലക്ഷ്യം. അതേ വർഷം തന്നെയാണ് ആദ്യ തലമുറ ജിംനി പിറന്നതും. പിന്നീട് 1981ൽ രണ്ടാം തലമുറ ജിംനി മലമടക്കുകളും വെള്ളക്കെട്ടുകളും മരുഭൂമികളും താണ്ടാനാരംഭിച്ചു.

കുട്ടിയുടെ കണ്ണുകളിൽ വിടരുന്ന കൗതുകം നോക്കി മുത്തച്ഛൻ തുടർന്നു. ‌‘‘1998 ൽ ജിംനി ഒരിക്കൽകൂടി മുഖം മിനുക്കിയെത്തി. ജനങ്ങൾ അവനെ ‘മൗണ്ടൻ ഗോട്ട്’ എന്നു വിളിച്ചു. കരുത്തനും ശക്തനുമായ വാഹനമായിരുന്നു അത്.’ 2023ൽ... എന്നു പറഞ്ഞ് മുത്തച്ഛൻ ചിരിക്കുമ്പോൾ ഒരു വാഹനത്തിന്റെ ഇരമ്പൽ കേൾക്കെ കുട്ടി ജനലിനരികിലേക്ക് നീങ്ങുന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന മഞ്ഞ ജിംനിയുടെ പശ്ചാത്തലത്തിൽ മുത്തച്ഛൻ പറയുന്നു: ‘‘നിന്റെ അച്ഛനു പ്രിയപ്പെട്ട വാഹനം കിട്ടിയപോലെയുണ്ട്.’’ അവിടെ പരസ്യം അവസാനിക്കുകയാണ്.

മുത്തച്ഛന്റെയും കുട്ടിയുടെയും സംഭാഷണത്തിൽ മാരുതി സുസുക്കിയും ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയുന്നുണ്ട്. ജിംനി സീരീസുകളുടെ പൈതൃകം വ്യക്തമാക്കുന്ന വിധത്തിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. വിപണിയിലെത്തിയ സമയം മുതൽ വാഹനം ജനപ്രിയമായിരുന്നെന്നും ലോകമെമ്പാടും ഓഫ്റോഡ് ആരാധകരുടെ പ്രിയ വാഹനമാണ് അതെന്നും സൂചിപ്പിക്കുന്ന വിധത്തിലാണ് പരസ്യം. 2018 മുതൽ ലോക വിപണിയിലുള്ള നാലാം തലമുറ ജിംനിയുടെ ഇന്ത്യൻ വകഭേദമാണ് ഇവിടെ എത്തിയിട്ടുള്ള അഞ്ച് ഡോർ എസ്‌യുവി.

English Summary: Maruti Suzuki Jimny: New TV Commercial Released

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS