ഏറ്റവും കൂടുതൽ ദൂരം ‘ഡ്രിഫ്റ്റ്’ ചെയ്ത ഇലക്ട്രിക് വാഹനമെന്ന കിരീടം സ്കോഡ എൻയാക്കിന്!

skoda-enyaq
Skoda Enyaq
SHARE

ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം മഞ്ഞിൽ ഡ്രിഫ്റ്റ് ചെയ്തുവെന്ന നേട്ടം സ്കോഡ എൻയാക്കിന്. സ്കോഡയുടെ ഇലക്ട്രിക് എസ്‌യുവിയായ എൻയാക് ആർഎസ്4 മഞ്ഞിൽ ഏകദേശം 7.351 കിലോമീറ്റർ ദൂരമാണ് തെന്നിനീങ്ങിയത്. 2 ഗിന്നസ് റെക്കോഡുകളാണ് വാഹനം സ്വന്തമാക്കിയത്. മഞ്ഞിൽ ഏറ്റവുമധികം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് കാർ, ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത് നീങ്ങിയ ഇലക്ട്രിക് കാർ എന്നീ നേട്ടങ്ങളാണ് വാഹനത്തിനു ലഭിച്ചതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

മാധ്യമപ്രവർത്തകനായ റിച്ചഡ് മെയ്ഡനാണ് സ്വീഡനിലെ ഓസ്റ്റർസൺ നഗരത്തിനു സമീപത്തെ മഞ്ഞുപുതഞ്ഞ തടകത്തിനു മുകളിൽ കാർ ഡ്രിഫ്റ്റ് ചെയ്തത്. 15 മിനിറ്റുകൾക്കുള്ളിൽ വാഹനം റെക്കോഡ് കുറിച്ചുവെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മുൻപ് ചൈനയിൽ സൃഷ്ടിക്കപ്പെട്ട 6.231 കിലോമീറ്റർ എന്ന നേട്ടം മറികടന്നാണ് എൻയാക് ചരിത്രം കുറിച്ചത്. ചെക് നിർമാതാക്കളായ സ്കോഡയുടെ ആദ്യ ഇലക്ട്രിക് വാഹനമാണ് എൻയാക്. 2021 സെപ്റ്റംബറിൽ കൺസെപ്റ്റ് മോഡലായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ട വാഹനം തിരഞ്ഞെടുത്ത വിപണികളിൽ വിൽപന ആരംഭിച്ചിട്ടുണ്ട്. ഫോക്സ്‌വാഗൻ എംഇബി മോഡുലർ പ്ലാറ്റ്ഫോമാണ് വാഹനത്തിന്റ അടിസ്ഥാനം.

ബാറ്ററി ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ഓൾ ഇലക്ട്രിക് എസ്‌യുവിയാണ് എൻയാക്. 55കിലോവാട്ട് ബാറ്ററി 340 കിലോമീറ്റർ റേഞ്ച് വാഗ്ദഗാനം ചെയ്യും. ഉയർന്ന കരുത്തുള്ള 62 കിലോവാട്ട് ബാറ്ററിയുടെ ശേഷി 390 കിലോമീറ്ററാണ്. പ്രീമിയം വിഭാഗത്തിൽ 82കിലോവാട്ട് കരുത്തിൽ 510 കിലോമീറ്റർ ശേഷിയുള്ള മറ്റൊരു ബാറ്ററി ഓപ്ഷനും ഉണ്ട്. 3 റിയർവീൽ ഡ്രൈവ് വകഭേദങ്ങൾ, 2 ഓൾവീൽ ഡ്രൈവ് വകഭേദങ്ങൾ എന്നിവ വാഹനത്തിനുണ്ട്. 13 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സെന്റർ ഡിസ്പ്ലേ, ഇൻഫർമേഷനുവേണ്ടി ഹെഡ് അപ് ഡിസ്പ്ലേ ഉൾപ്പെടെ നവീന സന്നാഹങ്ങൾ വാഹനത്തിനുണ്ട്. എംഇബി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ സ്കോഡ വാഹനമായ എൻയാക്കിന് 4649 മില്ലിമീറ്റർ ആണ് നീളം. 1879 മില്ലിമീറ്റർ വീതിയും 1616 മില്ലിമീറ്റർ ഉയരവുമുള്ള വാഹനത്തിന് 2765 മില്ലിമീറ്റർ വീൽബേസുണ്ട്. വലിയ എസ്‌യുവികളോടു കിട പിടിക്കുന്ന സൗകര്യങ്ങളുള്ള വാഹനം ഇലക്ട്രിക് വാഹന വിപണിയിൽ സ്കോഡയുടെ ‘ടേണിങ് പോയിന്റ്’ ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

English Summary: Skoda Enyaq RS slides into Guinness Record book for longest continuous ice drift

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS