ADVERTISEMENT

ജിംനിക്ക് ഹെറിറ്റേജ് എഡിഷനുമായി  സുസുക്കി ഓസ്ട്രേലിയ. കോസ്മറ്റിക്ക് അപ്ഡേഷനുമായി എത്തുന്ന പ്രത്യേക പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമായിരിക്കും നിർമിക്കുക. എഴുപതുകളിലേയും എൺപതുകളിലേയും തൊണ്ണൂറുകളിലേയും ജിംനിയുടെ ഓഫ് റോഡ് ലെഗസി കാണിക്കുന്നതിനാണ് ഹെറിറ്റേജ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.

 

വശങ്ങളിലും പിന്നിലുമുള്ള റെട്രോ തീമിലുള്ള ഓറഞ്ച്, റെഡ് സ്ട്രൈപ്സാണ് ജിംനിയെ വ്യത്യസ്ഥമാക്കുന്നത്. കൂടാതെ ചുവന്ന നിറത്തിലുള്ള മഡ് ഫ്ലാപ്പുകളുമുണ്ട്. വൈറ്റ്, ജംഗിൾ ഗ്രീൻ, ബ്ലാക് പേൾ, മീഡിയം ഗ്രേ എന്നീ നിറങ്ങളിലാണ് ഹെറിറ്റേജ് എഡിഷൻ ലഭിക്കുക. നിലവിലെ മൂന്നു ഡോർ ജിംനിയിലുള്ള എൽഇഡി പ്രൊ‍ജക്റ്റർ ഹെഡ്‌ലാംപ്, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, റിവേഴ്സ് ക്യാമറ, ക്ലൈമറ്റ് കൺട്രോൾ, ലതർ റാപ്പിഡ് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. 

 

എൻജിനിൽ മാറ്റങ്ങളൊന്നുമില്ല, 1.5 ലീറ്റർ കെ15ബി പെട്രോൾ എൻജിൻ തന്നെയാണ് ഹെറിറ്റേജിലും 105 എച്ച്പി കരുത്തും 134 എൻഎം ടോർക്കുമുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭിക്കുക. സുസുക്കിയുടെ ഓൾ ഗ്രിപ് പ്രോ ഫോർ വീൽ സിസ്റ്റവും പ്രത്യേക പതിപ്പിലുണ്ട്.

 

English Summary: Suzuki Jimny Heritage edition debuts in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com