ആസിഫ് അലിയുടെ യാത്ര ഇനി സെവൻ സീരിസിന്റെ ആഡംബരത്തിൽ

asif-ali-bmw
SHARE

ബിഎം‍ഡബ്ല്യുവിന്റെ ഒഴുകുന്ന കൊട്ടാരം സെവൻ സീരിസ് സ്വന്തമാക്കി ആസിഫ് അലി. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ കാർ. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു.

നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസിന്റെ വാങ്ങിയിട്ടുണ്ട്. സീരിസിലെ ഉയർന്ന മോഡലുകളിലൊന്നാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട്  എഡിഷൻ. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.

ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്ഹോൾസറി തുടങ്ങി നിരവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട് എഡിഷനിലുണ്ട്.

English Summary: Asif Ali Bought BMW 7 Series

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS