ഹോണ്ട പുതിയ ഷൈൻ 100 അവതരിപ്പിച്ചു

1honda-shine
SHARE

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഷൈൻ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയിൽ ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിളാണിത്. നിലവിൽ 125സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാൻഡാണ് ഹോണ്ട ഷൈൻ 125. ഷൈൻ 100 മോട്ടോർസൈക്കിളിലൂടെ 100 സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളുടെ കൂടുതൽ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈൻ 100 എത്തുന്നത്.

മെച്ചപ്പെടുത്തിയ സ്മാർട് പവർ അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎം-എഫ്ഐ എഞ്ചിനാണ് ഷൈൻ 100ന്. 6 വർഷത്തെ പ്രത്യേക വാറന്റി പാക്കേജും ഷൈൻ 100ന് നൽകുന്നു. എക്സ്റ്റേണൽ ഫ്യൂവൽ പമ്പാണ് മറ്റൊരു പ്രത്യേകത. നീളമുള്ളതും സുഖകരവുമായ 677 എം.എം സീറ്റ് റൈഡിങ് സുഖമമാക്കും.

2honda-shine

1245 എംഎം ലോങ് വീൽബേസും, 168 എംഎം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കൂടിയ വേഗതയിലും മോശം റോഡിലും റൈഡർക്ക് ആത്മവിശ്വാസം നൽകും. ഗ്രാഫിക് തീം, ആകർഷകമായ ഫ്രണ്ട് കൗൾ, മൊത്തം കറുപ്പ് നിറത്തിലുള്ള അലോയ് വീലുകൾ, പ്രാക്ടിക്കൽ അലുമിനിയം ഗ്രാബ് റെയിൽ, ബോൾഡ് ടെയിൽ ലാംപ്, വ്യത്യസ്തമായ സ്ലീക്ക് മഫ്ലർ എന്നിവ ഷൈൽ 100ന്റെ രൂപഭംഗി വർധിപ്പിക്കുന്നു.

ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രീൻ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗോൾഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത്ഗ്രേ സ്ട്രൈപ്സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിൽ ഷൈന് 100 ലഭിക്കും. 64,900 രൂപയാണ് (എക്സ്ഷോറൂം, മഹാരാഷ്ട്ര) വില.

ഷൈൻ 100 പുറത്തിറക്കുമ്പോൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്നത് തുടരുകയാണെന്നും ഈ യാത്രയുടെ ഓരോ ഘട്ടത്തിലും അവരുടെ പ്രതീക്ഷകൾ‍ക്കപ്പുറം ചെയ്യാൻ ശ്രമിക്കുകയാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു.

English Summary: Honda Shine 100 launched at Rs 64,900

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS