ADVERTISEMENT

എന്താണ് ക്രംപിൾ സോൺ എന്നു വിശദീകരിക്കുകയാണ് മാരുതി സുസുക്കി. പ്രീമിയം ഹാച്ച് ബലേനോയുടെ ക്രംപിൾ സോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് സുരക്ഷയെപ്പറ്റി മാരുതി പറയുന്നത്.

ക്രംപിൾ സോണ്‍

‌പുതിയ വാഹനങ്ങളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് ചെറിയൊരു ഇടിയിലും മുൻ–പിൻ ഭാഗങ്ങൾ തകർന്നു പോകുന്നുവെന്നത്. പഴയ അംബാസഡർ കാറുകളുമായാണ് നാം എപ്പോഴും മറ്റു വാഹനങ്ങളെ താരതമ്യം ചെയ്യുന്നത്. കൂട്ടിയിടി നടന്ന് അകത്തിരിക്കുന്ന ആളുകൾ മരിച്ചാലും കുഴപ്പമില്ല, വാഹനത്തിനു കാര്യമായ പരുക്കു പറ്റരുതെന്നാണ് പലരും ആഗ്രഹിക്കുന്നതെന്നുതോന്നും ചില പ്രതികരണങ്ങൾ കാണുമ്പോൾ.

എന്നാൽ പഴയ കാലത്തെ അപേക്ഷിച്ച് വാഹന നിർമാണത്തിന് അടിസ്ഥാനമായ തത്വങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം ഏറെ മാറിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരുടെ ഹെൽമറ്റ് പോലെ, അപകടമുണ്ടാകുമ്പോള്‍ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് വാഹനങ്ങളുടെ മുൻ–പിൻ ഭാഗങ്ങളുടെ ധർമം. ഈ തകർച്ച യാത്രക്കാർക്കു സുരക്ഷയാണു നൽകുന്നതെന്ന് പ്രത്യേകം പറയട്ടെ. ഇടിയിൽ തകരുന്ന മുൻ–പിൻ ഭാഗങ്ങളെ ക്രംപിൾ സോൺ എന്നാണ് പറയുന്നത്. അപകടത്തിന്റെ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് ക്രംപിൾ സോണുകളുടെ ധർമം. ചെറിയ വേഗത്തിലാണെങ്കിലും അപകടത്തിന്റെ ആഘാതം ചിലപ്പോൾ വളരെ വലുതായിരിക്കും അത് യാത്രക്കാരിലേക്ക് എത്താതിരിക്കാനാണ് ബംപറുകൾ അല്ലെങ്കിൽ മുൻഭാഗം തകരുന്നത്.

ബംപറുകളും ബോണറ്റും

യാത്രക്കാരുടെ മാത്രമല്ല, കാൽനടയാത്രികരുടെയും സുരക്ഷ പുതിയ വാഹനങ്ങൾ ഉറപ്പാക്കുന്നുണ്ട്. പെഡസ്ട്രിയന്‍ സേഫ്റ്റി മുൻ നിർത്തിയാണ് ഇപ്പോൾ വാഹനങ്ങൾ നിർമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുന്നിലെ ബംപറുകൾക്കു നിർമാണ നിലവാരം കുറവാണെന്നു തോന്നുന്നത്. അപകട സമയത്ത് ബോണറ്റിനു പുറത്തേക്ക് ഒരാൾ വീണാൽ കൂടുതൽ പരുക്കേൽക്കാതെ അയാൾക്കു രക്ഷപ്പെടാൻ സാധിക്കണം എന്നതാണ് പ്രധാന ലക്ഷ്യം.

ഹെർടെക് പ്ലാറ്റ്ഫോം

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിലൂടെ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഹെർടെക്. ഹൈടെൻസിൽ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന് ഭാരക്കുറവും കരുത്തു കൂടുതലുമുണ്ട്. വാഹനാപകടങ്ങളിൽ ഇടിയുടെ ആഘാതം യാത്രക്കാരിലേക്കു പരമാവധി എത്തിക്കാതിരിക്കാൻ ഈ പ്ലാറ്റ്ഫോം ശ്രമിക്കുന്നു.

English Summary: Maruti Suzuki explains how crumple zones work in the new Baleno

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com