റോയൽ എൻഫീൽഡ് 650 ഇരട്ടകളുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

royal-enfield
Royal Enfield Interceptor 650
SHARE

കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ ബൈക്കുകളുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി റോയൽ എൻഫീൽഡ്. അലോയ് വീലുകൾ ഉൾപ്പെടെ അധുനിക സന്നാഹങ്ങൾ കൂട്ടിച്ചേർത്ത ഇന്റർസെപ്റ്ററിന് 3.03 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ മാറ്റങ്ങളെല്ലാം ചേർന്ന് ഏകദേശം 16000 രൂപയുടെ വിലവർധന ഇന്റർസെപ്റ്ററിൽ വന്നിട്ടുണ്ട്. ജിടി പുതിയ മോഡലിനു വില ആരംഭിക്കുന്നത് 3.19 ലക്ഷം രൂപയിലാണ്. ഏകദേശം 14000 രൂപയുടെ വിലവർധനവാണ് കോണ്ടിനെന്റൽ ജിടിയിൽ. 

കോണ്ടിനെന്റൽ ജിടി 650, ഇന്റർസെപ്റ്റർ 650 എന്നീ 2 മോഡലുകളും 2023 പതിപ്പുകളായാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. എൽഇഡി ഹെഡ്‌ലാംപ് സന്നാഹങ്ങളും പുതിയ ഇലക്ട്രിക് സ്വിച്ച് സംവിധാനങ്ങളും ഏറെ നാളുകളായി കാത്തിരുന്ന അലോയ് വീലും ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് ഇരു വാഹനത്തിലുള്ളത്. 

royal-enfield-1

സൂപ്പർ മീറ്റിയറിൽ കണ്ട അതേ വിധത്തിലുള്ള എൽഇഡി ഹെഡ്‌ലാംപാണ് പ്രധാന ആകർഷണം. സൂപ്പർ മീറ്റിയറിലെ അതേ വിധത്തിലുള്ള അലുമിനിയം സ്വിച്ച് ക്വൂബുകളും ഇവിടെ കാണാം. 7 സ്പോക് അലോയ് വീലുകൾ വാഹനത്തിനു ലഭിച്ചതോടെ പൂർണമായി ‘അൾട്രാ ലക്ഷ്വറി’ നിലവാരത്തിലേക്ക് ഇരു വാഹനങ്ങളും മാറി. പുതിയ നിറ സങ്കരങ്ങളും വാഹനത്തിനു ലഭിച്ചു. അലോയ് വീലുകളിൽ ജിടി മോഡലിൽ പുതിയ ‘റെ‍ഡ്സ്റ്റെയിൻ സെഞ്ചുറോ എസ്ടി’ ടയറുകളാണ്. കോണ്ടിനെന്റർ ജിടിയിൽ പഴയ മോഡലിലേതുപോലെ തന്നെ സിയറ്റ് തുടരും. ഹാൻഡ്ൽബാറിന്റെ ഇടതുഭാഗത്തായി പുതുതായി കയറിക്കൂടിയ യുഎസ്ബി ചാർജിങ് പോർട്ടാണ് ഇതിൽ കാലങ്ങളായി റൈഡർമാർ ആവശ്യപ്പെട്ടിരുന്ന സന്നാഹം. 

ദീർഘദൂര യാത്രകൾക്ക് മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനമാണ് ഇന്റർസെപ്റ്റർ. നഗരത്തിലും ഹൈവേകളിലും ഒരേ വിധത്തിൽ മികച്ച പെർഫോമൻസ് സമ്മാനിക്കാൻ ഇന്റർസെപ്റ്ററിനു സാധിക്കും. 648 സിസി പാരലൽ ട്വിൻ എൻജിനുകളാണ് ഇരു മോഡലുകളിലും ഉപയോഗിക്കുന്നത്. 47.5 എച്ച്പി – 52 എൻഎം കരുത്ത് ചേർത്തിണക്കിയ വാഹനം ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്നവരുടെ പ്രിയ വാഹനമാണ്. 

English Summary: 2023 Royal Enfield Interceptor 650 and Continental GT 650 Launched with Alloys

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS