23.10 ലക്ഷം രൂപ, ബിഎംഡബ്ല്യു അഡ്വഞ്ചർ ബൈക്കിൽ സൗബിൻ

bmw-r120gs
SHARE

ബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ. ഏകദേശം 23.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിന്റെ ഏറ്റവും പുതിയ ബൈക്ക്. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് സൗബിൻ ബൈക്ക് വാങ്ങിയത്.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പ്രശസ്ത അഡ്വഞ്ചർ ബൈക്കുകളിലൊന്നായ ആർ 1250 ജിഎസിന്റെ പ്രത്യേക പതിപ്പാണ് ട്രോഫി എഡിഷൻ. 1254 സിസി ട്വിൻ സിലിണ്ടർ ബോക്സർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 136 എച്ച്പി കരുത്തും 143 എൻഎം ടോർക്കുമുണ്ട്. നേരത്തെ മഞ്ജു വാരിയരും ബിഎംഡബ്ല്യു ആർ 1250 ജിഎസ് വാങ്ങിയിരുന്നു.

English Summary: Soubin bought BMW R 1250 GS Trophy Editon

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇത് പുതിയ 'പഴയ' വീട്! ഓർമകൾ നിലനിർത്തി, ചെലവും കുറച്ചു

MORE VIDEOS