ADVERTISEMENT

2002ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ചെക്കോസ്ലൊവാക്യന്‍ കാര്‍ ബ്രാന്‍ഡാണ് സ്‌കോഡ. ഇന്ത്യയിലെ സ്‌കോഡയുടെ ചരിത്രം ഒരു വലിയ തിരിച്ചുവരവിന്റെ കഥ കൂടിയാണ്. ഒക്ടാവിയ എന്ന മോഡലിലൂടെ ഇന്ത്യയിലേക്ക് എത്തിയ സ്‌കോഡ ആദ്യ കാലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നെങ്കിലും പിന്നീട് പരാജയങ്ങള്‍ നിരന്തരമായി നിര്‍മാതാക്കളെ അലട്ടി. തുടര്‍ന്ന് ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഒരു ഘട്ടം വരെയെത്തിയിരുന്നു കാര്യങ്ങള്‍. സര്‍വീസ് സെന്ററുകളുടെ അഭാവത്തില്‍ ഉടമകള്‍ വലഞ്ഞ സംഭവങ്ങളും അക്കാലത്ത് ഉണ്ടായി.

പിന്നീട് വലിയൊരു തിരിച്ചുവരവാണ് കമ്പനി ബ്രാന്‍ഡിലൂടെ നേടിയെടുത്തത്. ഫോക്‌സ‌വാഗന്റെ കീഴില്‍ പുതിയ മാറ്റങ്ങളോടെയെത്തിയ സ്‌കോഡയെ ഇന്ത്യ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇതിനു തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യൂറോപ് ഒഴികെയുള്ള രാജ്യങ്ങളില്‍ സ്‌കോഡയുടെ ഏറ്റവും വില്‍പനയുള്ള മാര്‍ക്കറ്റായി ഇന്ന് ഇന്ത്യ വളര്‍ന്നു.

skoda-slavia-2

പുതിയ പ്ലാറ്റ്‌ഫോമില്‍ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളുടെ വരവോടെയാണ് സ്‌കോഡ എന്ന ബ്രാന്‍ഡിന് ഇന്ത്യയില്‍ പ്രിയമേറിയത്. 2 പുതിയ വാഹനങ്ങളും വില്‍പനയ്ക്ക് എത്തിയതോടെ സ്‌കോഡയുടെ വിപണി വലിയ തോതില്‍ വളര്‍ന്നു. 2022ല്‍ മാത്രം 51865 കാറുകളാണ് സ്‌കോഡ വിറ്റഴിച്ചത്. അതിനു മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 128 ശതമാനമാണ് വില്‍പനയില്‍ വളര്‍ച്ചയുണ്ടായിരിക്കുന്നത്.
വില്‍പനയില്‍ നിലവില്‍ ഇന്ത്യയില്‍ 9-ാം സ്ഥാനത്താണ് സ്‌കോഡ.

സ്‌കോഡ വാഹനങ്ങള്‍ക്ക് ഏറ്റവും പ്രിയമുള്ള രാജ്യം ജര്‍മനിയാണ്. 1.34 ലക്ഷം യൂണിറ്റുകളാണ് അവിടെ വിറ്റഴിഞ്ഞത്. ഇന്ത്യയ്ക്ക് പിന്നാലെ സ്‌കോഡ ഇപ്പോള്‍ വിയറ്റ്‌നാമിലേക്കും പ്രവേശിക്കുകയാണ്, തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് പുറത്തുള്ള വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനാണ് കമ്പനിയുടെ പുതിയ ലക്ഷ്യങ്ങള്‍. മഹാരാഷ്ട്രയിലെ പുനെ പ്ലാന്റില്‍ നിന്നുള്‍പ്പെടെ വാഹനം നിര്‍മിച്ച് കയറ്റി അയയ്ക്കാനാണ് പദ്ധതി.

English Summary: India Is Now Skoda’s Biggest Market Outside Europe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com