നിർഭാഗ്യം എന്നു പറഞ്ഞാൽ ഇതാണ്. ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിക്കുന്നു, ആ ടയറിൽ കയറി മറ്റൊരു വാഹനം അപകടത്തിൽ പെടുന്നു. കലിഫോർണിയയിലെ ചാറ്റ്സ്‌വർത്ത് ഫ്രീവേയിലാണ് അപകടം നടന്നത്. പിന്നിലൂടെ എത്തിയ ടെസ്‌ലയുടെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
ഹൈവേയിലൂടെ പോകുകയായിരുന്ന ട്രക്കിന്റെ മുൻഭാഗത്തെ ടയർ ഊരി തൊട്ടടുത്ത ലൈനിലൂടെ പോകുകയായിരുന്ന എസ്‍യുവിയുടെ മുന്നിൽപെടുകയായിരുന്നു. ടയറിന്റെ മുകളിലൂടെ കയറിയ എസ്‍യുവി ഉയർന്ന പൊങ്ങി തലകുത്തനെ മറിഞ്ഞു.
അപകടത്തിൽ ചെറിയ പരുക്കുകളോടെ എസ്‍യുവിയിൽ എത്തിയ ആളുകൾ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ട്രക്കിന്റെ ടയർ ഊരിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.
English Summary: Video shows heart-pounding moment loose tire sends car flipping in air on Freeway