മൂന്ന് കോടിയുടെ മെയ്ബ സ്വന്തമാക്കി ദുൽഖർ, നമ്പറിനായി നൽകിയത് 1.85 ലക്ഷം

dq-maybach-gls
DQ Mercedes Maybach GLS 600
SHARE

മലയാള സിനിമയിലെ ഏറ്റവും വലിയ വാഹന പ്രേമികൾ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയും ദുല്‍ഖർ സൽമാനും എന്നായിരിക്കും മിക്കവരുടെയും ഉത്തരം. പുതിയതും വിന്റേജും അടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇവരുടെ ഗാരിജിൽ. ഇതിലേക്ക് എത്തിയ പുതിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 ആണ് ദുൽക്കർ സൽമാന്റെ ഏറ്റവും പുതിയ വാഹനം.

മമ്മൂട്ടിയുടെ പേരിൽ കോട്ടയം റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പറിനായി ഏകദേശം 1.85 ലക്ഷം രൂപയും ഇവർ മുടക്കി. കഴിഞ്ഞ വർഷം ബെൻസ് ജി 63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽഖർ വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് മെയ്ബയുടെ അത്യാഡംബര എസ്‍യുവി. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

dq-maybach-gls-1

പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ‌ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.

നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ 9 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

English Summary: DQ Bought Mercedes Maybach GLS 600

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS