ADVERTISEMENT

പുതിയ ബിഎംഡബ്ല്യു ബൈക്കിൽ നൈറ്റ് റൈഡ് നടത്തി മഞ്ജു വാര്യറും സൗബിൻ ഷാഹിറും. ബൈക്കിൽ കറങ്ങുന്നതിന്റെ ചിത്രങ്ങളും മഞ്ജു വാരിയർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അഭിമുഖീകരിക്കാത്ത ഭയം പ്രതിബന്ധമായി മാറുമെന്നും അതിനെ നേരിടാൻ തന്നെ സഹായിച്ച സൗബിനും ബിനീഷ് ചന്ദ്രനും നന്ദിയും മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്.

ബൈക്ക് ഓടിക്കാൻ പഠിക്കുകയും വാങ്ങുകയും ചെയ്തു എന്നാൽ അമ്മയ്ക്കും ചേട്ടനും ഞാൻ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നു. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ് അടുത്തിടെയാണ് മഞ്ജു വാര്യർ വാങ്ങിയത്. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം കൂട്ടിയത് എന്ന് മഞ്ജു നേരത്തെ പറഞ്ഞിരുന്നു.

‌ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1254 സിസി എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 136 ബിഎച്ച്പിയാണ് ബൈക്കിന്റെ കരുത്ത്. 143 എൻഎം‍ ടോർക്കുമുണ്ട്. സൗബിൻ ഷാഹിറും അടുത്തിടെയാണ് ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ ട്രോഫി എഡിഷന്‍ സ്വന്തമാക്കിയത്.

 

English Summary: Manju Warrier And Soubin Shahir Bike Ride

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com