‘ചൽ മേരി ഇ–ലൂണ’; കൈനെറ്റിക് ലൂണ തിരിച്ചുവരുന്നു ഇലക്ട്രിക് രൂപത്തിൽ

kinetic-luna
Kinetic Luna , Image Source: Twitter
SHARE

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പകരം വയ്ക്കാനാവാത്ത ചരിത്രമുണ്ട് കൈനറ്റിക് ലൂണയ്ക്ക്. 50 സിസി എൻജിനുമായി എഴുപതുകളിൽ എത്തിയ ലൂണ ഒരു കാലത്ത് ഏറ്റവുമധികം വിൽപനയുള്ള ഇരുചക്രവാഹനങ്ങളിലൊന്നായിരുന്നു. ദിവസം 2000 എണ്ണം വരെ വിറ്റ കാലമുണ്ടായിരുന്നു ലൂണയ്ക്ക്. ഇപ്പോഴിതാ ഇലക്ട്രിക് രൂപത്തിൽ ലൂണ തിരിച്ചെത്തുന്നു.

വിൽപനയിലെ ഇടിവ് അടക്കം പല കാരണങ്ങൾകൊണ്ടാണ് അന്ന് വിപണിയിൽ നിന്ന് ലൂണയെ പിൻവലിച്ചത്. കൈനറ്റിക് ഗ്രൂപ്പിന്റെ ചെയർമാൻ അരുൺ ഫിറോദിയയുടെ മകളും കൈനറ്റിക് ഗ്രീൻ എനർജിയുടെ സ്ഥാപകയുമായ സുലജ്ജ ഫിറോഡിയ മോട്‌വാനിയാണ് ഇലക്ട്രിക് രൂപത്തിൽ ലൂണ തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവിട്ടത്.

കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ലൂണ ഇലക്ട്രിക് ആക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നാണ് അറിയുന്നത്. കൂടാതെ സ്വിങ് ആമും പ്രധാന സ്റ്റാൻഡും സെഡ് സ്റ്റാൻഡുമെല്ലാം നിർമിക്കാനുള്ള ഓർഡറുകൾ പാർട്സ് നിർമാതാക്കൾക്ക് നൽകിയെന്നും വാർത്തകളുണ്ട്. ഇലക്ട്രിക് ആയി എത്തുമ്പോൾ ഏകദേശം 70 കിലോമീറ്ററിൽ അധികം സഞ്ചാര ദൂരവും ലൂണയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്. പഴയകാല സൂപ്പർഹിറ്റ് വാഹനമായിരുന്ന ലൂണയെ വീണ്ടും എത്തിച്ച് ഇലക്ട്രിക് വിപണിയിൽ ചലനങ്ങൾക്കാണ് കൈനറ്റിക് ഗ്രീൻ എനർജി ശ്രമിക്കുന്നത്.

English Summary: Kinetic Luna Coming Back as an EV, confirms CEO

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA