എണ്ണക്കറുപ്പിൻ ഏഴഴകിൽ ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം; വില 40.29 ലക്ഷം

508314520
MG Gloster
SHARE

എംജി ഗ്ലോസ്റ്ററിന്റെ അഡ്വാൻസ്ഡ് ബ്ലാക്ക് സ്റ്റോം എഡിഷൻ അവതരിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. രാജ്യത്തെ ആദ്യ ഓട്ടണമസ് ലെവൽ-1 പ്രീമിയം എസ്‌യുവിയാണിത്. 40,29,800 രൂപയാണ് എക്സ് ഷോറൂം വില.

സ്നോ, മഡ്, സാൻഡ്, ഇക്കോ, സ്പോർട്, നോർമൽ, റോക്ക് എന്നിങ്ങനെ ഏഴ് മോഡലുകളുള്ള ഓൾ-ടെറെയ്ൻ സംവിധാനമാണ് ബ്ലാക്ക് സ്റ്റോമിനുള്ളത്. വാഹനത്തിന്റെ ഡ്രൈവർ അസിസ്റ്റ് സിസ്റ്റം സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഡ്യുവൽ പനോരമിക് ഇലക്ട്രിക് സൺറൂഫ്, 12-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്രൈവർ സീറ്റ് മസാജ് ആൻഡ് വെന്റിലേഷൻ എന്നീ സവിശേഷതകളും വാഹനത്തിനുണ്ട്.

158.5 കെഡബ്ല്യു പവർ നൽകുന്ന സെഗ്‌മെന്റ് ഫസ്റ്റ് ട്വിൻ-ടർബോ ഡീസൽ എൻജിൻ ഉൾപ്പെടുന്ന 2 ലീറ്റർ ഡീസൽ എൻജിൻ അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോമിന് കൂടുതൽ കരുത്തു പകരും.

English Summary: MG Gloster Blackstorm edition launched at Rs 40.30 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA