ഓടുന്ന കാറിന് മുകളിൽ ‘പുഷ്–അപ്പ്’; വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കി പൊലീസ്- വിഡിയോ
Mail This Article
റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ അഭ്യാസം കാണിച്ച് നിരവധി യുവാക്കൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വൈറലാകുന്ന വിഡിയോകൾ തെളിവായി സ്വീകരിച്ചാണ് പൊലീസ് നടപടി എടുക്കാറ്. എന്നാൽ ഇതുകൊണ്ടൊന്നും ഈ അഭ്യാസങ്ങൾ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ വിഡിയോ.
ഗുരുഗ്രാമിലെ സൈബർ ഹബ് ഹൈവേയിൽ നിന്നുള്ള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഓടുന്ന കാറിൽ മുകളിൽ പുഷ് അപ്പ് എടുക്കുന്ന യുവാവും അതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഡോറിലൂടെ പുറത്തേക്ക് നിൽക്കുന്ന സുഹൃത്തുക്കളുമാണ് വിഡിയോയിൽ. പിന്നിലൂടെ എത്തിയ മറ്റൊരു യാത്രികൻ വിഡിയോ ചിത്രീകരിച്ച് ഗുരുഗ്രാം പൊലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ പങ്കുവച്ചതാണ് യുവാക്കൾക്ക് വിനയായത്.
യുവാക്കൾ കാറിന് മുകളിൽ ഇരുന്ന മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. വിഡിയോയിലെ നമ്പർ പിന്തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി വാഹനം കസ്റ്റഡിയിൽ എടുത്തെന്നും 6500 രൂപ പിഴ നൽകിയെന്നും പൊലീസ് അറിയിച്ചു.
English Summary: Man Does Push-Ups on Moving Car: Fined After Video Goes Viral