50 ലക്ഷത്തിന്റെ ഔഡി കാറിൽ ചായക്കച്ചവടം, താരമായി യുവാക്കൾ

audi-tea
SHARE

മുംബൈ∙ ആഡംബര കാറിന്റെ ഡിക്കി ചായക്കടയാക്കി മുംബൈ നഗരത്തെ ഞെട്ടിച്ചിരിക്കുകയാണു രണ്ടു യുവാക്കൾ. ഹരിയാന സ്വദേശിയായ മന്നു ശർമയും പഞ്ചാബ് സ്വദേശിയായ അമിത് കശ്യപുമാണ് നഗരവാസികൾക്കു പ്രിയപ്പെട്ട കട്ടിങ് ചായ 50 ലക്ഷം രൂപവിലമതിക്കുന്ന ഔഡി എ 4 കാറിന്റെ ഡിക്കിയിൽ വച്ചു വിൽക്കുന്നത്.

കഴിഞ്ഞ 6 മാസമായി അന്ധേരി ലോഖണ്ഡ്‌വാലയിൽ ചായക്കച്ചവടവുമായി ഈ സുഹൃത്തുക്കളുണ്ട്. ശർമ മുൻപ് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്നു. കശ്യപ് ഷെയർ ബ്രോക്കർ ആണ്. വൈകുന്നേരങ്ങളിലാണ് ഇരുവരും ചേർന്നു ചായക്കച്ചവടം. 20 രൂപയ്ക്കുള്ള ഇവരുടെ ചായ രുചിച്ചവർ ഇതിനകം ഈ ചായക്കച്ചവടം സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയിട്ടുണ്ട്.

കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഔഡിയുടെ ഡിക്കിയിൽ ചായക്കച്ചവടം തുടങ്ങിയതെന്ന് യുവാക്കൾ പറയുന്നത്. ഒട്ടേറെ പേർ ഇവരെ അനുമോദിച്ചു സന്ദേശങ്ങളും അയയ്ക്കുന്നു. ഭാവിയിൽ ചായക്കടയുടെ ഫ്രാഞ്ചൈസികൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് ഇവർ പറയുന്നു.

English Summary: Selling Tea In Audi Car

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS